സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയുക ആരാധകര്‍ക്ക് ഇന്നും ഇഷ്ടമാണ്.അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹസത്കാരത്തിന് എത്തിയ പൃഥ്വിരാജിന്റെ ടീഷര്‍ട്ടും അതിന്റെ വിലയും ബ്രാന്‍ഡുമാണ് ചര്‍ച്ചയാകുന്നത്.
ടീഷര്‍ട്ടിന്റെ വിലയും ബ്രാന്‍ഡും ഒക്കെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു.ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നാണ് പൃഥ്വിരാജ് അണിഞ്ഞിരിക്കുന്നത്.ബര്‍ബറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ടീഷര്‍ട്ട് ആണ് നടന്‍ ധരിച്ചിരുന്നത്. 44,000 രൂപക്ക് മുകളില്‍ വില ഇതിന് വരുമെന്നാണ് കണ്ടെത്തല്‍. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബര്‍ബെറി.
അതേസമയം സിനിമ തിരക്കുകളിലാണ് പൃഥി. 'ഭ്രമം' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ഉണ്ണിമുകുന്ദനും മംമ്ത മോഹന്‍ദാസും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.കോള്‍ഡ് കേസ്', 'കുരുതി', 'ജന ഗണ മന' എന്നീ സിനിമകളുടെ ചിത്രീകരണം അദ്ദേഹം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.