Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീശയും താടിയും ഇല്ലാതെ ഉണ്ണി മുകുന്ദന്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

മീശയും താടിയും ഇല്ലാതെ ഉണ്ണി മുകുന്ദന്‍, അണിയറയില്‍ പുത്തന്‍ ചിത്രം ?

കെ ആര്‍ അനൂപ്

, ചൊവ്വ, 16 ഫെബ്രുവരി 2021 (15:35 IST)
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണിമുകുന്ദന്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. പുതിയ ലുക്കിലുള്ള നടന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്. മുടി നീട്ടി വളര്‍ത്തി മീശയും താടിയും ട്രിം ചെയ്തതാണ് താരത്തെ കാണാനാകുന്നത്.വലിയ സ്വീകാര്യതയാണ് ഉണ്ണി മുകുന്ദന്റെ പുതിയ രൂപത്തിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്. 
 
സിനിമയ്ക്ക് വേണ്ടി ആണോ എന്നും ആരാധകരുടെ ഭാഗത്തുനിന്ന് ചോദ്യം ഉയരുന്നുണ്ട്.ഉണ്ണിമുകുന്ദന്റെ മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്.'മേപ്പടിയാന്‍' ചിത്രീകരണം അടുത്തിടെയാണ് താരം പൂര്‍ത്തിയാക്കിയത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.അടുത്തിടെ പുറത്തുവന്ന സെക്കന്‍ഡ് പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചു. ശരീരഭാരം വര്‍ദ്ധിപ്പിച്ച് വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു താരത്തെ കാണാനായത്.പൃഥ്വിരാജിനൊപ്പം ഭ്രമം എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ അടുത്തിടെ അഭിനയിച്ചു. രവിതേജ നായകനായെത്തുന്ന കില്ലാടി എന്ന തെലുങ്ക് ചിത്രത്തിന്റെ ഭാഗമാണ് നടന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവിടെ നടക്കുന്നത് സിപിഎം ചലച്ചിത്രമേള, കോൺഗ്രസുകാരനായതിനാൽ തന്നെ ഒഴിവാക്കി, തുറന്നടിച്ച് സലീം കുമാർ