Webdunia - Bharat's app for daily news and videos

Install App

Vilayath Budha: ഡബിൾ മോഹനന്റെ കഥ, പൃഥ്വിരാജിനെ അടി പഠിപ്പിക്കുന്നത് അൻപ്-അറിവ്; വിലായത്ത് ബുദ്ധ ഉടൻ പായ്‌ക്കപ്പ് പറയും

നിഹാരിക കെ.എസ്
ബുധന്‍, 19 ഫെബ്രുവരി 2025 (10:13 IST)
സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അദ്ദേഹത്തിന് മരണത്തോടെ ഉപേക്ഷിക്കപ്പെടുമെന്ന് കരുതിയ ആ സ്വപ്നം അദ്ദേഹത്തിന്റെ ശിഷ്യൻ ജയൻ നമ്പ്യാരിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസിനോടുത്ത് തന്നെ വിലായത്ത് ബുദ്ധയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 
സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന അപ്ഡേറ്റുകളിലൂടെ തന്നെ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ള ഹൈപ്പ് കൂടുതലാണ്. വിലായത്ത് ബുദ്ധ' ടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി ആർ ഇന്ദു​ഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'.
 
2025 പൃഥ്വിരാജിന്റെ വർഷമാണ് എന്ന് പറയുന്നതിൽ തെറ്റുണ്ടാവില്ല. രാജമൗലി മഹേഷ് ബാബു ചിത്രവും ഗുരുവായൂർ അമ്പലനടയ്ക്ക് ശേഷം വിപിൻ ദാസ് പൃഥ്വിരാജിനെ നായകനാക്കുന്ന സന്തോഷ് ട്രോഫിയും അണിയറയിൽ ഒരുങ്ങുകയാണ്. നിസാം ബഷീറിനൊപ്പമുള്ള നോബഡി എന്ന ചിത്രവും ഒരുപാട് കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന കാളിയനും ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂട് കനക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബാലതാരത്തെ പീഡിപ്പിച്ചു; സീരിയല്‍ നടനു 136 വര്‍ഷം തടവ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അടുത്ത ലേഖനം
Show comments