Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എമ്പുരാന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദി ഒരാള്‍ മാത്രം’: വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

എമ്പുരാൻ പരാജയപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്തം എന്ന് പറയുകയാണ് പൃഥ്വിരാജ്

‘എമ്പുരാന്‍ വിജയിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദി ഒരാള്‍ മാത്രം’: വൈറലായി പൃഥ്വിരാജിന്റെ വാക്കുകൾ

നിഹാരിക കെ.എസ്

, ബുധന്‍, 26 മാര്‍ച്ച് 2025 (13:38 IST)
മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പൻ റിലീസിനൊരുങ്ങുകയാണ് മോഹൻലാൽ നായകനായ എമ്പുരാൻ. പൃഥ്വിരാജ് സുകുമാരന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ആശിർവാടിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് മുരളി ഗോപി തിരക്കഥയൊരുക്കുന്ന ഈ ചിത്രം വമ്പൻ സ്കെയിലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനും അങ്ങനെ തന്നെയാണ്. ഹൈപ്പ് അധികം നൽകി എങ്ങാനും സിനിമ പരാജയപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്തം എന്ന് പറയുകയാണ് പൃഥ്വിരാജ്. 
 
ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭമിനുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു. എമ്പുരാന്‍ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി താൻ ആയിരിക്കുമെന്നും അത് അങ്ങനെ തന്നെ വേണമെന്നും പൃഥ്വി പറയുന്നു.
 
'ഒരു സിനിമ വര്‍ക്ക് ഔട്ട് ആയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ആ സിനിമയുടെ സംവിധായകന് തന്നെയാണ്. എമ്പുരാനെ കുറിച്ച് പറഞ്ഞാല്‍, മോഹന്‍ലാല്‍ സാറായാലും ശരി മറ്റുള്ള നടന്മാരായാലും ശരി ടെക്നീഷ്യന്‍സ് ആയാലും ശരി ഇവരെല്ലാം എന്റെ ഡിസിഷന്‍ മേക്കിങ് ആണ് ഫോളോ ചെയ്തത്. ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇവരൊക്കെ ചെയ്തിരിക്കുന്നത്. എന്റെ വിഷനും എന്റെ ആശയങ്ങളുമാണ് ഞാന്‍ പറഞ്ഞതുപ്രകാരം അവര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മോശമായി വന്നാല്‍ അതിന്റെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം,’ പൃഥ്വിരാജ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bazooka Trailer: മമ്മൂട്ടിയുടെ 'ബസൂക്ക' ഞെട്ടിക്കുമോ? ട്രെയ്‌ലര്‍ കാണാം