Webdunia - Bharat's app for daily news and videos

Install App

ഇനി ഇതാവര്‍ത്തിച്ചാല്‍ ഞാനും മകളും മുംബൈയിലേക്ക് തിരിച്ചുപോകും - പൃഥ്വിരാജിനോട് ഭാര്യ!

Webdunia
ചൊവ്വ, 19 ഫെബ്രുവരി 2019 (14:37 IST)
പൃഥ്വിരാജിനെതിരെ ഭീഷണിയുമായി ഭാര്യ സുപ്രിയ മേനോന്‍. ‘ഇനിയും ഇതാവര്‍ത്തിച്ചാല്‍ ഞാനും ആലിയും(അലം‌കൃത) മുംബൈയിലേക്ക് തിരിച്ചുപോകും’ എന്നാണ് ഭീഷണി. എന്താണ് സംഭവമെന്നാലോചിച്ച് പൃഥ്വി ആരാധകര്‍ ടെന്‍ഷനടിക്കേണ്ട. സംഗതി രസകരമായ ഒരു കാര്യമാണ്.
 
ചിട്ടിയെ നിര്‍മ്മിക്കുന്ന തിരക്കില്‍ ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് താടിയും മുടിയും വളര്‍ത്തി വസീഗരന്‍ മാസങ്ങളോളം ജോലി ചെയ്തുകൊണ്ടിരിക്കുന്നത് ‘എന്തിരന്‍’ എന്ന തമിഴ് ചിത്രത്തില്‍ നമ്മള്‍ കണ്ടതാണ്. നമ്മുടെ പൃഥ്വിരാജിന്‍റെ അവസ്ഥ കഴിഞ്ഞ കുറച്ചുകാലമായി ഇതിന് സമാനമായിരുന്നു. ലൂസിഫര്‍ എന്ന തന്‍റെ ആദ്യ സംവിധാന സംരംഭവുമായി ബന്ധപ്പെട്ട് വീട്ടില്‍ പോലും എത്താനാകാത്തത്ര ജോലിത്തിരക്കിലായിരുന്നു പൃഥ്വി.
 
“ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബൈയിലേക്ക് തിരിച്ചു പോകും. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം” - ഒരു പ്രമുഖ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയ രസകരമായി പ്രതികരിച്ചു.
 
ലൂസിഫര്‍ പൃഥ്വിയുടെ ആദ്യ സംവിധാനസംരംഭം എന്നതിലുപരി മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെടുന്ന സിനിമയാണ്. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ റിലീസാകുന്നതും കാത്തിരിപ്പാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments