Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയെ വേണ്ട, മോഹൻലാലിന്റെ കലിയുഗം മഹാസംഭവം ആക്കാൻ സന്തോഷ് ശിവൻ!

സന്തോഷ് ശിവനും മമ്മൂട്ടിക്കും ഇടയിൽ കളിച്ചതാര്?

മമ്മൂട്ടിയെ വേണ്ട, മോഹൻലാലിന്റെ കലിയുഗം മഹാസംഭവം ആക്കാൻ സന്തോഷ് ശിവൻ!
, തിങ്കള്‍, 18 ഫെബ്രുവരി 2019 (11:38 IST)
സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്റെ സിനിമകളുടെ വലിയ ഫാൻ തന്നെ മലയാളത്തിലുണ്ട്. സംവിധായകരുടെ പേരു കണ്ടുകൊണ്ട് മാത്രം സിനിമയ്ക്ക് കയറുന്നവരുടെ ലിസ്റ്റിൽ സന്തോഷ് ശിവനും ഉണ്ടാകും.
 
കാളിദാസ് ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് സംവിധായകനിപ്പോള്‍. ഉറുമിക്ക് ശേഷം സന്തോഷ് ഒരു ചരിത്ര സിനിമയുമായി വരികയാണ്. മോഹൻലാലാണ് നായകൻ. 
 
മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കൈയ്യൊപ്പ് ചാര്‍ത്തിയ വ്യക്തിയാണ് സന്തോഷ് ശിവന്‍. ലാലിന്റെ വാനപ്രസ്ഥം, കാലാപാനി, ഇരുവര്‍, യോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വഹിച്ചിട്ടുള്ള സന്തോഷ് ശിവന്‍, ലാലിനെ വെച്ചെടുക്കുന്ന കലിയുഗം മികച്ച അനുഭവമായിരിക്കും നല്‍കുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 
 
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ റിപ്പോർട്ടുകൾ ഒന്നുമുണ്ടായില്ല. ചിത്രത്തിൽ നിന്നും സന്തോഷ് ശിവൻ പിന്മാറിയെന്നും പകരം മരയ്കകർ രതീഷ് അമ്പാട്ട് സംവിഷാനം ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. 
 
മമ്മൂട്ടി ക്യാമ്പിൽ നിന്നും സന്തോഷ് ശിവൻ ഏറെ അകന്നതായിട്ടാണ് സൂചന. മമ്മൂട്ടിച്ചിത്രം വരുന്നതിന് മുന്‍പ് മോഹന്‍ലാലിനൊപ്പം മറ്റൊരു സിനിമ ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആകാംക്ഷ നിറച്ച് ജയസൂര്യയയുടെ ‘വെള്ളം’, രണ്ട് മുഖ ഭാവങ്ങള്‍ പറയുന്നത് എന്ത് ?; ചര്‍ച്ചകള്‍ രൂക്ഷമായതോടെ വെളിപ്പെടുത്തലുമായി സംവിധായകന്‍