Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോളന്മാരെ ഇതൊന്നും എനിക്ക് ഏല്‍ക്കില്ല; തന്റെ ഇംഗ്ലീഷ് ജ്ഞാനത്തെ ട്രോളുന്നവരോട് പൃഥ്വിരാജിന് ചിലത് പറയാനുണ്ട്

‘ഞാന്‍ ഈ ട്രോളുകളെ ഒരുപാട് ഇഷ്ടപ്പെടുന്നു, അതിന് കാരണമുണ്ട് : ട്രോളര്‍മ്മാര്‍ക്ക് ചുട്ട മറുപടിയുമായി സ്റ്റൈല്‍ രാജ്

ട്രോളന്മാരെ ഇതൊന്നും എനിക്ക് ഏല്‍ക്കില്ല; തന്റെ ഇംഗ്ലീഷ് ജ്ഞാനത്തെ ട്രോളുന്നവരോട് പൃഥ്വിരാജിന് ചിലത് പറയാനുണ്ട്
കൊച്ചി , വെള്ളി, 18 ഓഗസ്റ്റ് 2017 (13:02 IST)
മലയാള സിനിമയിലെ സ്റ്റൈല്‍ രാജാണ് പൃഥിരാജ്. തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാന്‍ ഈ യുവതാരത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആശാന്റെ ഇംഗ്ലീഷ് അത് അല്‍പ്പം കട്ടിയാണ്. ഈയിടെ ട്രോളര്‍മ്മാര്‍ ആഘോഷമാക്കിയിരുന്ന വിഷയമായിരുന്നു അത്. പൃഥ്വിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റുകള്‍ അതിന്റെ അര്‍ത്ഥം തേടിയുളള ട്രോളന്മാരുടെ നെട്ടോട്ടം കാണേണ്ടതു തന്നെയാണ്.
 
സൌത്ത് ഇന്ത്യയിലെ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടനാണ് പൃഥിരാജ് എന്ന് താരത്തിന്റെ ഭാര്യ സുപ്രിയ പറഞ്ഞതാണ് ട്രോളുകള്‍ക്ക് വഴിതെളിയിച്ചത്. അത് മാത്രമല്ല അടുത്തിടെ പുറത്തിറങ്ങിയ ടിയാന്റെ ചിത്രീകരണത്തിന് ശേഷം പൃഥ്വി ഇട്ട ഒരു പോസ്റ്റ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.
 
ചിത്രത്തിലെ അസ്ലന്‍ എന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടും തന്നില്‍ നിന്ന് വിട്ടു പോയിട്ടില്ലെന്നും അസ്ലന്‍ തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുമെന്നുമായിരുന്നു പോസ്റ്റ്. സംഭവം കടുകട്ടി ഇംഗ്ലീഷിലായിരുന്നു. പിന്നെ നടന്ന പൂരം പറയേണ്ട. 
 
എന്റെ ഇംഗ്ലീഷിലെ എഴുത്തുഭാഷയിലൂടെ ആള്‍ക്കാരോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതില്‍ ഞാന്‍ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. അതെന്റെ ഭാഷയുടെ പ്രശ്‌നമെന്നാണ് ഞാന്‍ കരുതുന്നത്. അതെന്റെ തെറ്റായിട്ടാണ് ഞാന്‍ കരുതുന്നതെന്ന് താരം പറയുന്നു.
 
എന്റെ ഇംഗ്ലീഷിനെക്കുറിച്ച് വരുന്ന ചില ട്രോളുകള്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നുണ്ട്. കാരണം അവയില്‍ ചിലതൊക്കെ വളരെ ക്രിയേറ്റീവാണ്. അതിനാല്‍ ഇനിയും ട്രോളുകള്‍ വരട്ടെ” എന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനായി മമ്മൂട്ടി ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല, ദുല്‍ഖര്‍ സ്വയം കഷ്ടപ്പെട്ട് വളരുകയായിരുന്നു: മണിയന്‍പിള്ള രാജു