Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന് വേണ്ടിയിരുന്നത് ആ സിനിമയിലെ മഞ്ജു വാര്യരുടെ ലുക്ക്!

ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും

പൃഥ്വിരാജിന് വേണ്ടിയിരുന്നത് ആ സിനിമയിലെ മഞ്ജു വാര്യരുടെ ലുക്ക്!

നിഹാരിക കെ.എസ്

, ബുധന്‍, 19 മാര്‍ച്ച് 2025 (14:39 IST)
പൃഥ്വിരാജിന്റെ എമ്പുരാൻ മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ നാളെ പുറത്തിറങ്ങും. പൃഥ്വിരാജിന്റെ സംവിധാനം, മോഹൻലാലിന്റെ സാന്നിധ്യം, ആദ്യ ഭാ​ഗം ലൂസിഫറിന്റെ വിജയം തുടങ്ങി എമ്പുരാനിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെയാണ്. ഇതിലൊരു ഘടകം മഞ്ജു വാര്യരുടെ സാന്നിധ്യമാണ്. പ്രിയദർശിനി രാം ദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. 
 
രണ്ടാംവരവിൽ കൈനിറയെ സിനിമകളുമായി തിരക്ക് പിടിച്ച് ഓടുന്നതിനിടെയായിരുന്നു പൃഥ്വിരാജ് മഞ്ജുവിനെ ലൂസിഫറിലേക്ക് കാസ്റ്റ് ചെയ്യുന്നത്. വർഷങ്ങൾക്ക് ശേഷം അതിന്റെ രണ്ടാം ഭാഗം വരുമ്പോഴും മഞ്ജു അതിന്റെ ഭാഗമാണ്. സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും വളരെ പ്രധാനപ്പെട്ട റോളായിരുന്നു ലൂസിഫറിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ, മഞ്ജുവിനെ ലൂസിഫറിലും എമ്പുരാനിലും മേക്കപ്പ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ്മാൻ ശ്രീജിത്ത് ​ഗുരുവായൂർ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ബി ഉണ്ണികൃഷ്ണന്റെ വില്ലൻ സിനിമയിലെ മഞ്ജുവിനെയായിരുന്നു റഫറൻസ് ആയി പൃഥ്വിരാജ് മനസ്സിൽ കണ്ടത്. പൃഥ്വിയുടെ അഭിപ്രായം മാനിച്ച് അങ്ങനെ തന്നെയായിരുന്നു മഞ്ജുവിനെ ഒരുക്കിയത്.
 
എമ്പുരാനിലും മഞ്ജു വാര്യരുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നടി അടുത്തിടെ ചെയ്ത സൂപ്പർതാര ചിത്രങ്ങളിലെല്ലാം പ്രാധാന്യം കുറഞ്ഞ റോളാണ് ചെയ്തത്. രജിനികാന്ത് ചിത്രം വേട്ടയാനിൽ മഞ്ജുവിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആരാധകർ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അജിത്ത് ചിത്രം തുനിവിലും പ്രാധാന്യം കുറവായിരുന്നു.
   
അതേസമയം വരാനിരിക്കുന്ന മിസ്റ്റർ എക്സ് എന്ന തമിഴ് സിനിമയിൽ മുഴുനീള റോളാണ് മഞ്ജുവിനെന്ന് സൂചനയുണ്ട്. എമ്പുരാനിൽ തന്റെ കഥാപാത്രം ചെറുതാണെന്ന് സാനിയ അയ്യപ്പൻ അടുത്തിടെ പറഞ്ഞിരുന്നു. മലയാളത്തിൽ നിലവിൽ മഞ്ജുവിന് ഒരു ഹിറ്റ് സിനിമ അനിവാര്യമാണ്. താരത്തിന്റെ അടുത്ത കാലത്തിറങ്ങിയ ഒരു മലയാള സിനിമയും ഹിറ്റായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയൊന്നും വേണ്ട എന്ന് കരുതി പോയ ഞാൻ തിരിച്ചുവരാന്‍ കാരണം ആ നടന്‍; ഭാവന പറയുന്നു