Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan: 'കോടികള്‍ കൊടുത്ത് സെറ്റില്‍ ചെയ്തു'; ലൈക്ക പ്രതിസന്ധി നീക്കി ഗോകുലം

ലൈക്ക പിന്മാറുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കി എമ്പുരാന്‍ ഏറ്റെടുക്കാമെന്ന് ഗോകുലം ഗോപാലന്‍ ആശീര്‍വാദ് സിനിമാസിനെ അറിയിക്കുകയായിരുന്നു

Empuraan Mohanlal Prithviraj Release controversy, Empuraan release, Empuraan Review

രേണുക വേണു

, ബുധന്‍, 19 മാര്‍ച്ച് 2025 (09:10 IST)
Empuraan: എമ്പുരാന്‍ റിലീസ് പ്രതിസന്ധി തീര്‍ക്കാന്‍ ശ്രീ ഗോകുലം മൂവീസ് നടത്തിയത് കോടികള്‍ കൊണ്ടൊരു ചൂതാട്ടം. ലൈക്ക പ്രൊഡക്ഷന്‍സും ആശീര്‍വാദ് സിനിമാസും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായപ്പോഴാണ് ശ്രീ ഗോകുലം മൂവീസിന്റെ ഉടമ ഗോകുലം ഗോപാലന്റെ ഇടപെടല്‍. 
 
ലൈക്ക പിന്മാറുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കി എമ്പുരാന്‍ ഏറ്റെടുക്കാമെന്ന് ഗോകുലം ഗോപാലന്‍ ആശീര്‍വാദ് സിനിമാസിനെ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ വെച്ചാണ് ആദ്യ ചര്‍ച്ച നടന്നത്. എമ്പുരാനു വേണ്ടി ഇതുവരെ ചെലവഴിച്ച 70 കോടിക്കു പുറമേ നഷ്ടപരിഹാരവും ലൈക്ക ആവശ്യപ്പെട്ടിരുന്നു. ലൈക്ക ആവശ്യപ്പെടുന്നത് നല്‍കാന്‍ ശ്രീ ഗോകുലം മൂവീസ് തയ്യാറായി. ഇതോടെ പ്രതിസന്ധി അവസാനിച്ചു. 
 
ലൈക്കയ്ക്ക് എമ്പുരാനുമായി ഇനി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ മാത്രം ലൈക്ക വിതരണം ഏറ്റെടുക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഒരുതരത്തിലും എമ്പുരാന്റെ ഭാഗമായി തുടരാന്‍ ലൈക്ക ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല എമ്പുരാന്‍ ട്രെയ്‌ലര്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ലൈക്കയുടെ പേര് നീക്കി. 
 
മാര്‍ച്ച് 27 നാണ് എമ്പുരാന്‍ വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ സിനിമയായാണ് തിയറ്ററുകളിലെത്തുന്നത്. ഏകദേശം 130 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം'; മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ