Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനൊപ്പം നൈനിൽ മംമ്‌തയും

നൈനിൽ മംമ്‌തയും

Prithwirajs new movie
, ഞായര്‍, 3 ജൂണ്‍ 2018 (11:50 IST)
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയനിൽ നടി മംമ്‌ത മോഹൻദാസും. ആനി എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ് ചിത്രത്തിന്റെ മോഷൻ പോസ്‌റ്റർ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് മംമ്‌തയുടെ ചിത്രമടങ്ങുന്ന പോസ്‌റ്റർ പുറത്തുവിട്ടത്.
 
പാർവ്വതിയും നിത്യാ മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നും സൂചനകളുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവിടും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്‌സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയൻ‍.
 
അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ജെനുസ് ആണ് തിരക്കഥ. ഹിമാചല്‍ പ്രദേശാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഏത് വസ്‌ത്രം ധരിക്കണമെന്നത് വ്യക്തിപരമായ തീരുമാനമാണ്": സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കരീന