വേറൊരു നടിയെ സന്തോഷിപ്പിക്കാൻ എന്നെ ട്രോളുന്നത് ശരിയോ? - പ്രിയ ചോദിക്കുന്നു
നസ്രിയ തിരിച്ച് വന്നതിനും എന്നെ ട്രോളി, ഇതൊക്കെ എന്തിന്? - പ്രിയ വാര്യർ ചോദിക്കുന്നു
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് ചിത്രത്തിലെ നടിമാരിൽ ഒരാളായ പ്രിയ വാര്യർ പ്രശസ്തയായത്. പാട്ടിലെ കണ്ണിറുക്കൾ നിമിഷ നേരത്തിനുള്ളിലാണ് വൈറലായത്.
എന്നാല്‍ വളരെപ്പെട്ടെന്നാണ് നടിക്കെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമുയര്‍ന്നുവന്നത്. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ തന്നെ വേദനിപ്പിക്കുകയാണെന്ന തുറന്നുപറഞ്ഞ് പ്രിയ രംഗത്തെത്തിയിരിക്കുന്നു. അഭിനേത്രി എന്ന നിലയില്‍ കഴിവ് പോലും തെളിയിക്കാന്‍ ഉള്ള അവസരം പോലും എനിക്ക് ആളുകൾ തരുന്നില്ല. അതിനുമുന്നേ എന്നെ ട്രോളുകയാണ്.
നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം.
ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. ‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ ഭംഗിയില്ല’ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്.
വേറൊരു നടിയെ സന്തോഷിപ്പിക്കാനായി എന്നെ ട്രോള്‍ ചെയ്യുന്നത് ശരിയാണോ? ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുന്‍പ് സിനിമയിറങ്ങി എന്റെ അഭിനയം നല്ലതാണോ മോശമാണോ എന്നൊക്കെ മനസിലാകും വരെ കാത്തിരുന്ന് കൂടെ?’ പ്രിയ വാര്യര്‍ ചോദിച്ചു.