Webdunia - Bharat's app for daily news and videos

Install App

നൂറിന്റെ അവസരം പ്രിയ തട്ടിയെടുത്തോ? - പിണക്കത്തിനു പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നൂറിൻ

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (14:35 IST)
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് റിലീസ് ആയെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. മാണിക്യമലരായ പൂവി എന്ന ഗാനത്തിനുശേഷം പ്രിയ വാര്യരും റോഷനും വൻ ഹൈപ്പാണ് സോഷ്യൽ മീഡിയ നൽകിയത്. ആദ്യം ചിത്രത്തിലെ നായികയായി തെരഞ്ഞെടുത്തത് നൂറിനെയായിരുന്നു.
 
എന്നാൽ, ഈ ഗാനത്തിനും പ്രിയയ്ക്കും വൻ ഹൈപ്പ് ഉണ്ടായതോടെ പ്രിയയ്ക്ക് പ്രാധാന്യമുള്ള രീതിയിൽ കഥ പൊളിച്ചെഴുതിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതോടൊപ്പം, അടുത്തിടെ നൂറിൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളും ഏറെ ചർച്ചയ്ക്ക് വഴി തെളിച്ചു. 
 
പ്രിയയെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒന്നും പറയാനില്ലെന്ന നിലപാടായിരുന്നു ഓരോ അഭിമുഖങ്ങളിലും നൂറിൻ സ്വീകരിച്ചിരുന്നത്. കൂടുതൽ അടുപ്പമില്ലെന്നും പ്രിയയെ കാര്യമായി അറിയില്ലെന്നും അതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു നൂറിൻ പറഞ്ഞത്. 
 
ഇതോടെ, ഞാൻ മൌനം പാലിച്ചത് എല്ലാവരേയും പോലെ ആകേണ്ടല്ലോ എന്ന് കരുതിയാണെന്നും ഞാൻ വാ തുറന്നാൽ പലരും വെള്ളം കുടിക്കുമെന്നും പ്രിയയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വ്യക്തമായ കാരണം വനിത ഓൺ‌ലൈനോട് പ്രിയ തന്നെ വെളിപ്പെടുത്തുകയാണ്. 
 
‘പിന്നെ നൂറിൻ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു. എനിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല‘ - പ്രിയ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments