കോൺഗ്രസ് പ്രവർത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക അറിയിപ്പ് വന്നത്. ഇതിനു ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നും പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്.
എന്നല, അമേത്തിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിച്ച ആദ്യ 15 സ്ഥാനാര്‍ത്ഥികളായി ഇരുവരുടെയും പേരുകളുണ്ട്.
യുപിയിലെ 11 മണ്ഡലങ്ങളിലെയും ഗുജറാത്തിലെ നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്നും ജനവിധി തേടുന്നത്.
നേരെത്ത ആരോഗ്യപ്രശ്നങ്ങള്‍ കാരണം മകള്‍ പ്രിയങ്കയ്ക്കു വേണ്ടി സോണിയ തന്നെ വഴിമാറി കൊടുക്കുന്നുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
അതേസമയം പിന്നീട് ഇത് പ്രിയങ്ക തന്നെ നിഷേധിച്ചു. മത്സരിക്കാനില്ലെന്നും ഇത്തവണ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക മാത്രമായിരിക്കും ചെയുകയെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണിയ തന്നെ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്.