Webdunia - Bharat's app for daily news and videos

Install App

വൻ ദുരന്തം? ആദ്യ ദിനത്തില്‍ ഓള്‍ ഇന്ത്യ കളക്ഷന്‍ പുറത്ത്; നഷ്ടം വിതരണക്കാർക്ക് മാത്രം

Webdunia
ശനി, 16 ഫെബ്രുവരി 2019 (13:00 IST)
മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമോഷനായിരുന്നു ഒരു അഡാറ് ലവിനു അണിയറക്കാർ നൽകിയത്. പക്ഷേ, ചിത്രത്തിനു തിയേറ്ററുകളിൽ എത്രകാലം പിടിച്ച് നിൽക്കാൻ സാധിക്കുമെന്ന് ഉറപ്പില്ല. 4 തെന്നിന്ത്യന്‍ ഭാഷകളിലായി പുറത്തിറക്കിയ ചിത്രത്തിന് മികച്ച റിലീസാണ് ലഭിച്ചത്. 
 
എന്നാല്‍ ആദ്യ ദിനത്തില്‍ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ നെഗറ്റീവ് അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. പുതുമുഖങ്ങളില്‍ പ്രിയാവാര്യരുടെയും റോഷന്റെയും പ്രകടനം മികച്ച അഭിപ്രായം നേടുന്നില്ല. നൂറിനാണ് താരതമ്യേന നല്ല അഭിപ്രായം നേടുന്നത്.
 
ആദ്യകണ്ണിറുക്കൽ ഗാനം എത്തിയതോടെ എല്ലാവരും പ്രിയയേയും റോഷനെയും വാനോളം ഉയർത്തി. എന്നാൽ, പ്രിയയ്ക്ക് ആദ്യം അതികം പ്രാധാന്യം ഉണ്ടായിരുന്നില്ല. പക്ഷേ, നിർമാതാവിന്റെ നിർബന്ധത്തെ തുടർന്ന് പ്രിയയുടെ കഥാപാത്രത്തിനു പ്രാധാന്യം നൽകുന്ന രീതിയിൽ രണ്ടാമത് സിനിമ തന്നെ പൊളിച്ചെഴുതുകയായിരുന്നു. ഇത് ചിത്രത്തിന്റെ കഥയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.  
 
ആദ്യ ദിനത്തില്‍ 2.70 കോടി രൂപയാണ് മൂന്ന് ഭാഷകളില്‍ നിന്നുമായി ചിത്രം നേടിയിട്ടുള്ളതെന്നാണ് വിവരം. അടുത്ത ദിവസം അതില്‍ നിന്നും ഏറെ താഴേക്ക് കളക്ഷന്‍ പോയിട്ടുണ്ട്. വിവിധ വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ ലാഭം കണ്ടെയിത്തിയിട്ടുണ്ടാകാമെങ്കിലും വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് ചിത്രം വരുത്തിവെക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments