41 ദിവസം ശുദ്ധിയോടെ ഇരിക്കാൻ സ്ത്രീകൾക്ക് കഴിയില്ല: പ്രിയ വാര്യർ

Webdunia
ശനി, 16 ഫെബ്രുവരി 2019 (08:50 IST)
അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയാ വാര്യര്‍. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. തികച്ചും അര്‍ത്ഥശൂന്യമായ ഒരു കാര്യമായാണ് ഇതിനെ താൻ കാണുന്നതെന്ന് നടി ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി.  
 
‘ഞാന്‍ കരുതുന്നത് തികച്ചും അര്‍ത്ഥശൂന്യമായ കാര്യമാണെന്നാണ്. ഞാന്‍ ഈ പ്രശ്‌നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ല. നമ്മള്‍ തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല‘ - പ്രിയ പറഞ്ഞു. 
 
നേരത്തേ പൃഥ്വിരാജും ശബരിമല വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാമെന്ന് പൃഥ്വിരാജ്‌ പറയുന്നു. കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും താരം ചോദിക്കുന്നു. ശബരിമലയെ വെറുതെ വിട്ടുകൂടേ. അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് പൃഥ്വിരാജിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമൂഹികമാധ്യമങ്ങളില്‍ നിന്ന് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ

Rahul Mamkoottathil: രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്, മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല

Chithrapriya Murder: വഴക്കുണ്ടായപ്പോള്‍ കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍; കുറ്റം സമ്മതിച്ച് അലന്‍

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് സമയം ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments