Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നീ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ്, നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു’; റോഷന് പിറന്നാള്‍ ആശംസകൾ നേർന്ന് പ്രിയാ വാര്യർ

പ്രിയയുടെ കുറിപ്പിന് താഴെ കമന്റായി പലരും ഇരുതാരങ്ങളും പ്രണയത്തിലാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Priya Prakash Varrier
, ബുധന്‍, 24 ഏപ്രില്‍ 2019 (10:47 IST)
ആദ്യ സിനിമയിലെ ഒറ്റ ഗാനരംഗത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. ആദ്യ സിനിമയായ ഒരു അഡാറ് ലവ്വിൽ നായകനായെത്തിയ റോഷൻ അബ്ദുൾ റഹൂഫിന് വേറിട്ട ആശംസ നേര്‍ന്നുകൊണ്ടാണ് പ്രിയ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
 
റോഷന് ആശംസകൾ നേർന്നുകൊണ്ട് ഹാപ്പി ബ‍ര്‍ത്ത്ഡേ ഓഷാ… എന്നാണു പ്രിയ ആരംഭിക്കുന്നത്. വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കാൻ ഞാൻ പിന്നിലാണ്. എന്നാൽ ഇന്ന് നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഏത് പ്രശ്നമുണ്ടായാലും എന്നോടൊപ്പം എപ്പോഴും കൂടെയുണ്ടായിട്ടുള്ളത് നീ മാത്രമാണ്. അതിനുവേണ്ടി എല്ലാസമയത്തും നീ എടുത്ത റിസ്ക് വലുതാണ്. നീ എനിക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണോ അതൊന്നും ഒരുകാലത്തും നിനക്ക് വേണ്ടി എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നീ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കേണ്ട കാര്യമല്ല എന്ന് നിനക്ക് നന്നായി അറിയാം. നിന്റെ ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും നൽകുന്നു. പ്രിയ ഇൻസ്റ്റാഗ്രാമിൽ എഴുതി.
 
ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്ന് പല  അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രിയയുടെ കുറിപ്പിന് താഴെ കമന്റായി പലരും ഇരുതാരങ്ങളും പ്രണയത്തിലാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥ; ഉണ്ട കാണാൻ റെഡിയായി തിരക്കഥാകൃത്ത്; രസകരമായ പ്രമോഷന് കൈയടി