24 കാരറ്റ് സ്വർണ്ണം അലങ്കാരം; പ്രിയങ്കയുടെ പിറന്നാൾ കേക്കിന് നിക്ക് ചെലവഴിച്ചത് മൂന്നര ലക്ഷം
ചോക്ലേറ്റ്, വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിർമ്മിക്കാൻ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വർണ്ണവും ഉപയോഗിച്ചു.
പ്രിയങ്ക ചോപ്രയുടെ പിറന്നാൾ കേക്കിന്റെ വില കേട്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങൾ. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഈ കേക്കിനായി നിക്ക് ജോനാസ് ചെലവഴിച്ചിരിക്കുന്നത്. ജന്മദിനത്തിന്റെ ചിത്രങ്ങൾ വൈറലായതിനൊപ്പം തന്നെ, റെഡ് ഗോൾഡൻ നിറത്തിലുള്ള ഭീമൻ കേക്കിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചോക്ലേറ്റ്, വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിർമ്മിക്കാൻ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വർണ്ണവും ഉപയോഗിച്ചു. 5000 യുഎസ് ഡോളറാണ് കേക്കിന്റെ വില.