Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർഭാടം എന്നുപറഞ്ഞാൽ ഇത്രയ്‌ക്കും ഉണ്ടോ?- വളർത്തുനായയ്‌ക്ക് 36 ലക്ഷത്തിന്റെ ജാക്കറ്റ് നൽകി പ്രിയങ്ക

ആർഭാടം എന്നുപറഞ്ഞാൽ ഇത്രയ്‌ക്കും ഉണ്ടോ?- വളർത്തുനായയ്‌ക്ക് 36 ലക്ഷത്തിന്റെ ജാക്കറ്റ് നൽകി പ്രിയങ്ക
, വ്യാഴം, 24 ജനുവരി 2019 (11:00 IST)
പുതുവർഷം തുടക്കത്തിൽ തന്നെ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. എന്നാൽ ആരാധകരെ ഞെട്ടിച്ചത് പ്രിയങ്കയാണെങ്കിലും അതിലെ താരം പ്രിയങ്കയുടെ വളർത്തുനായയായ ഡയാനയാണ്. തന്റെ വളര്‍ത്തുനായയ്ക്ക് വേണ്ടി 36 ലക്ഷം രൂപയുടെ ജാക്കറ്റ് വാങ്ങിയാണ് താരം ഇത്തവണ ഞെട്ടിച്ചത്.
 
പ്രിയങ്കയുടെ നായയായ ഡയാന ചോപ്രയുടെ ജാക്കറ്റ് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശേഷപ്പെട്ട ജാക്കറ്റ് ധരിച്ചാണ് പട്ടി കിടക്കയില്‍ കിടന്നിരിക്കുന്നത്. പ്രിയങ്കയുടെ സ്റ്റൈലിസ്റ്റായ മിമി കട്രെലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ പ്രിയങ്കയുടെ പട്ടി ധരിച്ച ജാക്കറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചത്.
 
51,654 അമേരിക്കന്‍ ഡോളറാണ് ഇതിന്റെ വില. അതായത് നമ്മുടെ 36,83000 രൂപ. ചിത്രം പോസ്റ്റ് ചെയ്തതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രിയങ്കയെ വിമര്‍ശിച്ചും രംഗത്തെത്തി. ആർഭാടം എന്ന് പറഞ്ഞാൽ ഇത്രയ്‌ക്കും ആകാമോ എന്നാണ് പലരും ചോദിക്കുന്നത്. ഇന്ത്യ പോലെ പട്ടിണിക്കാര്‍ ഒരുപാടുളള രാജ്യത്ത് 36 ലക്ഷം രൂപയുടെ ജാക്കറ്റ് പട്ടിക്ക് വാങ്ങി നല്‍കിയത് ശരിയായില്ലെന്നാണ് വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൻസികയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!