നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റെ ജന്മദിനം ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്. ഭാര്യയും നടിയുമായ മഹാലക്ഷ്മി അദ്ദേഹത്തിന് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു.രവീന്ദറിന്റെ മനോഹരമായ ഒരു ചിത്രം ഫ്രെയിം ചെയ്ത് മഹാലക്ഷ്മി നല്‍കുകയായിരുന്നു. മഹാലക്ഷ്മിയുടെ മകന്‍ സച്ചിനും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ചു.
'ഇതെനിക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനമെന്ന് ഞാന്‍ പറയില്ല. കാരണം എന്റെ ബെസ്റ്റ് എപ്പോഴും എനിക്കൊപ്പമുണ്ട്. അതാണ് മിസിസ് മഹാലക്ഷ്മി രവീന്ദര്‍. എന്റെ ജീവിതത്തില്‍ നിറയെ സര്‍പ്രൈസും സന്തോഷവുമാണ്'-രവീന്ദര്‍ ചന്ദ്രശേഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മഹാലക്ഷ്മി ഭര്‍ത്താവിനായി പിറന്നാള്‍ കേക്കും ഒരുക്കിയിരുന്നു.രവീന്ദറിന്റെ ഇഷ്ടഭക്ഷണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കേക്ക് ഒരുക്കിയത്.'ഹാപ്പി ബര്‍ത് ഡേ മൈ ഫുഡീ ഹസ്ബന്‍ഡ്'കേക്കില്‍ എഴുതിയിട്ടുണ്ടായിരുന്നു.