Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വരവ് വെറുതെയാകില്ല! സൂര്യ - വെട്രിമാരൻ ചിത്രത്തിന്റെ അപ്ഡേറ്റുമായി നിർമാതാവ്

സൂര്യയും വെട്രിമാരനും ഒന്നിക്കുന്നു

ഈ വരവ് വെറുതെയാകില്ല! സൂര്യ - വെട്രിമാരൻ ചിത്രത്തിന്റെ അപ്ഡേറ്റുമായി നിർമാതാവ്

നിഹാരിക കെ.എസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (15:58 IST)
തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസൽ. വെട്രിമാരന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകർ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. നോട്ട് എ ടീസർ എന്ന തലക്കെട്ടോടെ ഒരു മേക്കിങ് വിഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
 
പിന്നീട് സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്ന് വരെ വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് കലൈപുലി എസ് താനു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിനായി സൂര്യ തയ്യാറാണ്. വെട്രിമാരൻ വിടുതലൈ 2 വിന് ശേഷം വാടിവാസൽ ചെയ്യാൻ ഒരുക്കമാണ് എന്നാണ് അദ്ദേഹം പറയുന്നത്. 
 
ആനിമേട്രോണിക്‌സ് ജോലികളും ഇപ്പോൾ അവസാന ഘട്ടത്തിലാണ്. സിനിമ ഉടൻ തന്നെ ആരംഭിക്കും' താനു പറഞ്ഞു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വില്ലന്മാർക്ക് കൊല്ലാൻ രണ്ട് മക്കളേയും ഇട്ടുകൊടുത്തു'; വൈറലായി മാർക്കോ നിർമാതാവിന്റെ പോസ്റ്റ്