ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു; പകരം തമന്നയോ?

എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്.

റേച്ചൾ റോസ്

ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (12:19 IST)
മലയാളത്തിന്റെ മാത്രമല്ല മറ്റെല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുന്ന നടിയാണ് നയൻതാര.തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറെന്നാണ് നയൻതാര അറിയപ്പെടുന്നത്. വളരെ ഏറെ ആരാധക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് മലയാളത്തിലും,തമിഴിലും മാറ്റ് ഭാഷകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് നയൻതാര.
 
തന്നെക്കുറിച്ച് അനാവശ്യമായ വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ നയന്‍ അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നു. അപൂര്‍വ്വമായിട്ടാണ് ഇപ്പോൾ താരം അഭിമുഖങ്ങളും  നല്‍കുന്നത്. സിനിമാ പ്രമോഷനില്‍ നിന്ന് നയന്‍സ് വിട്ടുനില്‍ക്കുന്നതും സ്വാഭാവികമാണ്. സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് നയന്‍താര നിബന്ധന വയ്ക്കാറുണ്ട്.
 
എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ സേറാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകൾ‍. പ്രമോഷന് പങ്കെടുക്കുന്നില്ല എന്നത് മാത്രമല്ല, ഗ്ലാമറസ് വേഷം ധരിക്കാനും ഇപ്പോള്‍ നയന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങിനെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് നിര്‍മാതാവിന്റെ പക്ഷം.
 
അതേ സമയം തമന്ന ഭട്ടിയ ഇക്കാര്യത്തിലെല്ലാം വളരെ അധികം നീതി പുലര്‍ത്തുന്നു. ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വര്‍ധിച്ച തമന്ന, ഒരു സിനിമയുടെ ആദ്യാവസാനം വരെ കൂടെ നില്‍ക്കാറുണ്ട്. തമന്നയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതും വളരെ സുഖകരമാണെന്ന് നിര്‍താവ് പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കി തമന്നയെ തീരുമാനിച്ചിരിയ്ക്കുകയാണത്രെ !!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആ മലയാളി നടിയോടാണ് എനിക്ക് ആരാധന തോന്നിയത്; ഇഷ്ട നായികയെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ