വിജയക്കുതിപ്പിൽ സെയ് റാ നരസിംഹ റെഡ്ഡി; രണ്ട് കോടിയുടെ വജ്ര മോതിരം തമന്നക്ക് സമ്മാനിച്ച് റാംചരണിന്‍റെ ഭാര്യ

ചിത്രത്തിൽ നായികയായെത്തിയ തമന്നയ്ക്ക് റാംചരൺ തേജയുടെ ഭാര്യ സമ്മാനമായി നൽകിയിരിക്കുന്നത് രണ്ട് കോടിയോളം വിലമതിക്കുന്ന വജ്ര മോതിരമാണ്.

റെയ്നാ തോമസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (15:12 IST)
ബ്രഹ്മാണ്ഡ ചിത്രം സെയ് റാ നരസിംഹ റെഡ്ഡി തിയെറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്‍റെ വിജയകുതിപ്പിനിടയിൽ പുറത്തുവന്നിരിക്കുന്ന ഒരു വാർത്ത കണ്ട് ഞെട്ടിയിരിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. ചിത്രത്തിൽ നായികയായെത്തിയ തമന്നയ്ക്ക് റാംചരൺ തേജയുടെ ഭാര്യ സമ്മാനമായി നൽകിയിരിക്കുന്നത് രണ്ട് കോടിയോളം വിലമതിക്കുന്ന വജ്ര മോതിരമാണ്. റാംചരണിന്‍റെ ഭാര്യ ഉപാസന കോനിഡെല്ലയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
 
തനിക്ക് തമന്നയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ഉടൻ വീണ്ടും കാണാം എന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഉപാസന കുറിച്ചിരിക്കുന്നത്. ഈ മോതിരം തനിക്ക് പ്രിയപ്പെട്ട ഒരുപാട് ഓർമ്മകൾ തരുന്നുവെന്ന് തമന്ന മറുപടിയും പറഞ്ഞു. സിനിമ ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോള തലത്തിൽ 200 കോടി കളക്ഷനോട് അടുക്കുകയാണ്. ഇതുവരെ ചിത്രം 185 കോടി കളക്റ്റ് ചെയ്തതായാണു ഔദ്യോഗിക കണക്കുകൾ.
 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ, ‘മാമാങ്കം’ ഗെയിം പുറത്തിറങ്ങി