Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയവരോട് വൈശാഖിന് പറയാനു‌ള്ളത്

പുലിമുരുകൻ സ്വപ്നമായിരുന്നുവെന്ന് വൈശാഖ്

പുലിമുരുകൻ
, ശനി, 8 ഒക്‌ടോബര്‍ 2016 (17:45 IST)
മലയാളി പ്രേക്ഷകർ പുലിയുടെ പിടിയിൽ അമർന്നുകിടക്കുകയാണ്. മോഹന്‍ലാൽ നായകനായ പുലിമുരുകൻ കേരളക്കരയിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത തിയറ്ററുകളൊക്കെ പൂരപറമ്പാക്കി മാറ്റിയാണ് സിനിമയുടെ മുന്നേറ്റം. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ വൈശാഖ് നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. പുലിമുരുകൻ എന്നതൊരു സ്വപ്നമായിരുന്നുവെന്ന് വൈശാഖ് ഫേസ്ബുക്കിൽ കുറിച്ചു.
 
വൈശാഖിന്റെ വാക്കുകളിലൂടെ:
 
പ്രിയരേ...
 
പുലിമുരുകൻ എന്ന സ്വപ്നം. കഴിഞ്ഞ 2 വർഷമായി അതൊരു ശീലമായിരുന്നു. യാത്രയിൽ കൂട്ടുവന്ന ഒരുപാട് പേരുടെ നിസ്വാർത്ഥമായ സേവനവും സഹകരണവും നന്ദിയോടെ ഓർക്കുന്നു. പക്ഷേ ഇന്ന്, പുലിമുരുകനെ ഹൃദയത്തോട് ചേർത്ത് നിർത്തി നിങ്ങൾ നൽകുന്ന ആവേശവും സ്നേഹവും കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ അതെനിക്ക് കൂടുതൽ കരുത്ത് നൽകുന്നുമുണ്ട്. അഭിനന്ദനങ്ങൾ വിളിച്ചറിയച്ചവർക്കും മെസ്സേജുകൾ എഴുതിയറിയിച്ചവർക്കും ഒരായിരം നന്ദി. നിങ്ങളുടെയെല്ലാം സ്നേഹത്തിനും പ്രോത്സാഹനത്തിനും മുൻപിൽ ശിരസ്സ് നമിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലളിതം, സുന്ദരം, മനോഹരം; കവി ഉദ്ദേശിച്ചത് കൊള്ളാം