Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുഷ്പ' ജനനായകന്‍ ആകുമോ ? ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ടീസര്‍

Pushpa 2 - The Rule (Malayalam)  Allu Arjun  Sukumar Rashmika  Fahadh Faasil

കെ ആര്‍ അനൂപ്

, വെള്ളി, 7 ഏപ്രില്‍ 2023 (16:35 IST)
സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്പ: ദി റൂള്‍' ഒരുങ്ങുകയാണ്.ചിത്രത്തിന്റെ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്.
 
 പുഷ്പ രാജിനായുള്ള പോലീസ് തിരച്ചിലിനെയും നായകന് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജന പിന്തുണയെയും ഒക്കെ കാണിച്ചു കൊണ്ടായിരുന്നു നേരത്തെ ടീസര്‍ പുറത്തുവന്നത്. ഇപ്പോള്‍ ടീം മുഴുവന്‍ വീഡിയോയും പുറത്തുവിട്ടു.
 
 തിരുപ്പതി ജയിലില്‍ നിന്ന് പുഷ്പ രക്ഷപ്പെട്ടു എന്ന വാര്‍ത്തയോടെയാണ് ആരംഭിക്കുന്നത്, ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കാണാനില്ല, പലരും പുഷ്പ മരിച്ചെന്ന് വിചാരിക്കുന്നു വിശ്വസിക്കാത്തവരും ഉണ്ട്.  
പുഷ്പ ദി റൂളില്‍ ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ്, സുനില്‍, ധനഞ്ജയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും. രശ്മിക മന്ദാന നായികയായെത്തുന്ന ഈ ആക്ഷന്‍ ഡ്രാമയ്ക്ക് റോക്ക്സ്റ്റാര്‍ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ ഒരുങ്ങാന്‍ ഒത്തിരി ഇഷ്ടാ.. പുതിയ ചിത്രങ്ങളുമായി സൂര്യ