Webdunia - Bharat's app for daily news and videos

Install App

11 ദിവസം, 1300 കോടി! സകല റെക്കോർഡുകളും തകർത്ത് അല്ലു അർജുന്റെ പുഷ്പ 2

നിഹാരിക കെ എസ്
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (11:35 IST)
ആദ്യ ദിനം വിമർശനങ്ങൾ കേട്ടതോടെ പുഷ്പ 2 വിന്റെ കാര്യം തീരുമാനമായെന്ന് കരുതിയവർക്ക് തെറ്റി. അല്ലു അർജുൻ-സുകുമാർ ലകൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുഷ്പ 2 റിലീസ് ആയി 11 ദിവസം പിന്നിട്ടപ്പോൾ 1300 കോടിയാണ് ലോകമെങ്ങുമുള്ള തിയേറ്ററിൽ നിന്നും നേടിയത്. ആഗോളകളക്ഷൻ ഏറ്റവും വേഗത്തിൽ മറികടക്കുന്ന ഇന്ത്യൻ സിനിമയെന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. ഇതിന് മുൻപ് ബാഹുബലി 2 ആയിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്. 11 ദിവസം കൊണ്ടാണ് ചിത്രം ആയിരം കോടി രൂപയുടെ ആഗോള കളക്ഷൻ പിന്നിട്ടത്. 
 
എന്നാൽ വെറും ആറുദിവസം കൊണ്ടാണ് ‘പുഷ്പ 2: ദി റൂൾ’ ആയിരം കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇന്നലെ മാത്രം ചിത്രം 75 കോടിയാണ് നേടിയത്. ഇന്ത്യയിൽ മൊത്തം 900.5 കോടി നേടിയപ്പോൾ ഹിന്ദിയിൽ നിന്ന് മാത്രമായി 553 കോടിയാണ് പുഷ്പ സ്വന്തമാക്കിയത്. ചിത്രം ബോക്‌സ് ഓഫീസിൽ സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. എസ്എസ് രാജമൗലിയുടെ RRR (1,230 കോടി ഗ്രോസ്), യാഷിൻ്റെ KGF: ചാപ്റ്റർ 2 (1,215 കോടി ഗ്രോസ്) എന്നിവയെ മറികടന്നു.  
 
സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക മന്ദന്ന, ഫഹദ് ഫാസിൽ എന്നിവർ യഥാക്രമം പുഷ്പ രാജ്, ശ്രീവല്ലി, ഭൻവർ സിംഗ് ഷെകാവത്ത് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാം വരവ് സിനിമാലോകം ആഘോഷമാക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

ഊഞ്ഞാലിലെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി; മാനന്തവാടിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Zakir Hussain: സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

അടുത്ത ലേഖനം
Show comments