Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാം ചരണിനെ മറികടന്ന് അല്ലു അർജുന്റെ വളർച്ച, പണി കൊടുത്തത് സ്വന്തം കുടുംബം?

അധികം വളരേണ്ട, അല്ലു അർജുന് പണി കൊടുത്തത് ചിരഞ്ജീവി?

രാം ചരണിനെ മറികടന്ന് അല്ലു അർജുന്റെ വളർച്ച, പണി കൊടുത്തത് സ്വന്തം കുടുംബം?

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (13:29 IST)
പരോക്ഷമായി സംഭവിച്ച ഒരു പിഴവ് മൂലം ഒരു ദിവസം ജയിൽ വാസം അനുഭവിച്ച് നടൻ അല്ലു അർജുൻ. പുഷ്‌പ 2 പ്രദർശിപ്പിച്ച തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്‌തത്‌ വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ആരോപണം. സിനിമയുടെ സംവിധായകനോ നിര്‍മാതാവിനെയോ അല്ലുവിനൊപ്പം സിനിമ കാണാൻ തിയേറ്ററിലെത്തിയ നടി രശ്‌മിക മന്ദാനയെയോ ഈ കേസില്‍ ഉള്‍പ്പെടുത്താതെ അല്ലു അര്‍ജുനെ മാത്രം പ്രതിയാക്കുകയും ഒരു ദിവസം ജയിലില്‍ കിടത്തുകയും ചെയ്തു.
 
ജാമ്യം ലഭിച്ചതിനുശേഷവും നടനെ പുറത്തിറക്കിയില്ല. ഇതും വൻ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിന് പിന്നില്‍ മെഗാസ്റ്റാര്‍ കുടുംബമാണെന്ന ആരോപണവും ഉയരുകയാണ്. അല്ലു അര്‍ജുനെ വളരാന്‍ സമ്മതിക്കാതെ തളര്‍ത്തുക എന്നൊരു ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും നടക്കുന്നുണ്ട്.
 
തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് അല്ലു അരവിന്ദിന്റെ മൂത്ത മകനാണ് അല്ലു അര്‍ജുന്‍. അല്ലുവിന്റെ അമ്മാവനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകന്‍ രാംചരണും തെലുങ്കിലെ പ്രമുഖ നടനാണ്. ഇത്തരത്തില്‍ പ്രമുഖ നടന്മാര്‍ നിറഞ്ഞ താര കുടുംബമാണ് അല്ലു അര്‍ജുന്റെത്. പുഷ്പയുടെ വിജയം അല്ലു അർജുനെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയനാക്കി. ഇതോടെ, സിനിമയെ തകര്‍ക്കുക ഒപ്പം, അല്ലുവിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുക എന്നൊരു ഗൂഢലക്ഷ്യം പിന്നണിയില്‍ നടന്നുവെന്നാണ് ആരോപണം.  
 
'ഫ്രസ്‌ട്രേഷന്‍ കാരണം സ്വന്തം കുടുംബക്കാര് തന്നെ കൊടുത്ത പണിയാണിത്. രാംചരണ്‍ മാത്രമേ വളരാന്‍ പാടുള്ളൂ എന്നുള്ള അഹങ്കാരം. എത്രയൊക്കെ സ്വന്തമാണ് എന്ന് പറഞ്ഞാലും പെങ്ങളുടെ മകന്‍, ചരണിനേക്കാള്‍ റീച്ച് ഉണ്ടാക്കുന്നത് അപ്പനും, ചിറ്റപ്പനും അത്ര സുഖിക്കുന്നില്ല' തുടങ്ങിയ ആരോപണങ്ങൾ ആണ് ആരാധകർ ഉന്നയിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സംഗീതയ്ക്ക് നീതി ലഭിക്കണം'; ട്രെൻഡിങ്ങിൽ സംഗീത വിജയ്, കാരണമിത്