മൈത്രീ മൂവി മേക്കേഴ്സിന്റെ ബാനറില്‍ 180 കോടിയുടെ വമ്പന്‍ ബജറ്റിലാണ് പുഷ്പ ദ റൈസ് നിര്‍മ്മിച്ചത്.
ബജറ്റിന്റെ പകുതിയോളം താരങ്ങളുടെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഫലത്തിനാണ് ചെലവഴിച്ചതെന്നാണ് വിവരം.എന്നാല്‍, സിനിമയുടെ നിലവാരം മുടക്കുമുതലിന് അത്ര ഉയര്‍ന്നല്ലെന്ന അഭിപ്രായമുയര്‍ന്നു.
പുഷ്പ സിനിമയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം ചെലവായത് 30 കോടിയാണെന്നാണ് അറിയുന്നത്.മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിനായി സംവിധായകന്‍ സുകുമാര്‍ 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, പുഷ്പ ദ റൈസ് ആദ്യവാരം മികച്ച കളക്ഷന്‍ നേടിയെങ്കിലും രണ്ടാം വാരത്തില്‍ കളക്ഷന്‍ കുറഞ്ഞു. രണ്ടാം ഭാഗമായ പുഷ്പ ദ റൂള്‍ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.