Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം വേണ്ട, പുഷ്പ രണ്ടില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ നിര്‍മ്മാതാക്കളോട് ചോദിച്ചത് !

പ്രതിഫലം വേണ്ട, പുഷ്പ രണ്ടില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ നിര്‍മ്മാതാക്കളോട് ചോദിച്ചത് !

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (09:13 IST)
170 കോടി ബജറ്റില്‍ നിര്‍മിച്ച അല്ലു അര്‍ജുന്റെ 'പുഷ്പ ദ റൈസ് 373 കോടിയോളം വരുമാനം നിര്‍മ്മാതാവിന് നേടിക്കൊടുത്തു. നടനെ തേടി ദേശീയ അവാര്‍ഡ് എത്തിയതും ഇതിലെ അഭിനയത്തിനായിരുന്നു. ചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചു. രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ആദ്യഭാഗത്തിനായി 50 കോടിയോളം പ്രതിഫലം വാങ്ങിയ അല്ലു അര്‍ജുന്‍ രണ്ടാം ഭാഗത്തിനായി 125 കോടിയോളം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് നടന്‍ പ്രതിഫലം ഒന്നും വേണ്ടെന്ന് നിര്‍മ്മാതാക്കളോട് പറഞ്ഞു എന്നാണ് കേള്‍ക്കുന്നത്. പകരം ഒരു കാര്യം അല്ലു അവരോട് ആവശ്യപ്പെടുകയും ചെയ്തു.
 
 റിലീസിനു ശേഷം പുഷ്പ 2ന്റെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനവിഹിതം അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ടു. ലഭിക്കുന്നതിന്റെ 33 ശതമാനം നടന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പുഷ്പ രണ്ടാം ഭാഗത്തിന്റെ നിര്‍മാതാക്കള്‍ ആയിരം കോടി രൂപയോ അതില്‍ കൂടുതലോ എല്ലാ ഭാഷകളുടെ തിയറ്റര്‍ അവകാശ കരാറിനായി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിര്‍മ്മാതാക്കളും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ സത്യനാഥന്‍ അടക്കം പൊട്ടിപോയി,ബാന്ദ്ര എന്തിന് ചെയ്യണം?ചിന്തിക്കേണ്ടത് ദിലീപാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്