Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെ പോലെ മകനും, ടെസ്റ്റിൽ സെഞ്ചുറി നേടി ടാഗ് നരെൻ ചന്ദർപോൾ: അപൂർവപട്ടികയിൽ ഇടം നേടി താരം

അച്ഛനെ പോലെ മകനും, ടെസ്റ്റിൽ സെഞ്ചുറി നേടി ടാഗ് നരെൻ ചന്ദർപോൾ: അപൂർവപട്ടികയിൽ ഇടം നേടി താരം
, തിങ്കള്‍, 6 ഫെബ്രുവരി 2023 (16:06 IST)
ശിവ്നരെൻ ചന്ദർപോളിൻ്റെ വഴി പിന്തുടർന്ന മകൻ ടാഗ് നരെൻ ചന്ദർപോൾ. സിംബാബ്‌വെയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയതോടെ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അച്ഛനും മകനുമെന്ന പട്ടികയിൽ ഇരുവരും ഇടം നേടി. സിംബാബ്വെയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് ടാഗ് നരെൻ ചന്ദർപോളിൻ്റെ സെഞ്ചുറി.
 
291 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കമാണ് താരം 101 റൺസ് നേടിയത്. ലാല അമർനാഥും മോഹീന്ദർ അമർനാഥും വിജയ് മഞ്ജരേക്കറും സഞ്ജയ് മഞ്ജരേക്കറും ഇഫ്ത്തികർ അലിഖാൻ പട്ടൗഡിയും മൻസൂർ അലിഖാൻ പട്ടൗഡിയും മാത്രമാണ് ടെസ്റ്റിൽ സെഞ്ചുറി നേടിയ അച്ഛനും മകനും. എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ശിവ്നരെൻ ചന്ദർപോൾ 164 ടെസ്റ്റിൽ 51.37 ശരാശരിയിൽ 30 സെഞ്ചുറികളോടെ 11,867 റൺസെടുത്തിട്ടുണ്ട്. 2 ഇരട്ടസെഞ്ചുറികളും ഇതിലടങ്ങുന്നു. ഏകദിനത്തിൽ 268 മത്സരങ്ങളിൽ നിന്ന് 8778 റൺസും താരം നേടിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ രാഹുലോ ഇഷാൻ കിഷനോ അല്ല, നാഗ്പൂർ ടെസ്റ്റിൽ വിക്കറ്റ് കാക്കുക യുവതാരമെന്ന് റിപ്പോർട്ട്