Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, ചൊവ്വ, 25 മെയ് 2021 (12:42 IST)
'പാഡ്മാന്‍' സിനിമയുടെ സംവിധായകന്‍ ആര്‍. ബാല്‍കിയും ദുല്‍ഖര്‍ സല്‍മാനും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മഴയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ വരുന്ന മഴക്കാലത്ത് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുതിയ വിവരം.
 
2018ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ഖാന്‍ ചിത്രം 'കര്‍വാന്‍'ലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 'സോയ ഫാക്ടറില്‍' എന്ന ചിത്രത്തിലും നടന്‍ വേഷമിട്ടു. ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. സിനിമയിലെ നായിക ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. 
 
റോഷന്‍ ആന്‍ഡ്രൂസിന്റെ `സല്യൂട്ട് 'എന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ ഒടുവിലായി പൂര്‍ത്തിയാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂട്യൂബില്‍ തരംഗമായി മണി ഹെയ്സ്റ്റ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ, ഇനി അഞ്ചാം സീസണ്‍ വേണ്ടിയുള്ള കാത്തിരിപ്പ്