Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ചതിയനാണ്, കാവ്യ പൊട്ടിത്തെറിച്ചു; ജനപ്രിയന്റെ മറ്റൊരു മുഖം കുടി തുറന്നു കാണിച്ച് സംവിധായകൻ

ദിലീപ് ചതിയനാണ്, കാവ്യ പൊട്ടിത്തെറിച്ചു; ജനപ്രിയന്റെ മറ്റൊരു മുഖം കുടി തുറന്നു കാണിച്ച് സംവിധായകൻ
, ചൊവ്വ, 12 ഫെബ്രുവരി 2019 (13:27 IST)
നടൻ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവും ആരോപണങ്ങളുമായി സംവിധായകന്‍ ആര്‍ എസ് വിമല്‍. ബിപി മൊയ്തീന്റെ സേവാമന്ദിര്‍ പണിയാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പകവീട്ടാനായിരുന്നെന്ന് വിമല്‍ പറഞ്ഞു. 
 
അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുത്, കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും വിമല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമലിന്റെ പ്രതികരണം.
 
എന്ന് നിന്റെ മൊയ്തീന്‍ എന്ന് ചിത്രവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോടും കാവ്യാ മാധവനോടും കള്ളം പറഞ്ഞുവെന്നും വിമൽ പറയുന്നു. കാഞ്ചനമാലയായി കാവ്യയേയും മൊയ്തീനായി ദിലീപിനേയുമായിരുന്നു വിമൽ മനസിൽ കണ്ടിരുന്നത്. ഇരുവരും അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സിനിമ നടന്നില്ല. അത് നീണ്ട് നീണ്ട് പോയി. പിന്നീട് താൽപ്പര്യമില്ലെന്ന് പറഞ്ഞ് ദിലീപ് പിന്മാറി.
 
ഒരുദിവസം കാവ്യാ മാധവന്‍ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യ അന്ന് ഫോണിലൂടെ ചോദിച്ചത്. പിന്നീടാണ് കാവ്യ ദേഷ്യപ്പെട്ടതിന്റെ കാര്യം മനസ്സിലായത്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. താത്പര്യമില്ലെന്ന് എന്നോട് അറിയിച്ച ദിലീപ് കാവ്യയോട് പറഞ്ഞത് ഞാന്‍ ദിലീപിനെ നായകനാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ്. എന്റെ സിനിമയില്‍ സഹകരിക്കാത്തത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.
 
ആറു കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. ആ പണത്തിന്റെ പങ്ക് നിര്‍മ്മാതാക്കളില്‍ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ല. അതില്‍ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിര്‍മ്മാതാക്കാള്‍ മൊയ്തീന്‍ സേവാ മന്ദിര്‍ നിര്‍മ്മിക്കണമെന്നും ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തില്‍ വരരുതെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളികൾക്ക് അസൂയയും കുശുമ്പും, അവർക്ക് തലയ്ക്ക് വെളിവില്ല; പ്രിയയ്ക്ക് പിന്തുണയുമായി അന്യനാട്ടുകാർ