Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെ ‘ഒഴിവാക്കി’ എത്രയോ റിവ്യുകൾ, പക്ഷേ അവർക്ക് മമ്മൂട്ടിയെ ഒഴിവാക്കാനാകില്ല!

മലയാള സിനിമയെ കേരളത്തിന് പുറത്തെത്തിച്ച നടനാണ് മമ്മൂട്ടി...

മോഹൻലാലിനെ ‘ഒഴിവാക്കി’ എത്രയോ റിവ്യുകൾ, പക്ഷേ അവർക്ക് മമ്മൂട്ടിയെ ഒഴിവാക്കാനാകില്ല!
, ചൊവ്വ, 12 ഫെബ്രുവരി 2019 (11:01 IST)
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളിൽ മോഹൻലാൽ എന്ന നടനെ ഉപയോഗിച്ചത് മണി രത്നവും രാം ഗോപാൽ വർമയുമാണ്. ഇരുവർ എന്ന തമിഴ് ചിത്രവും കമ്പനിയെന്ന ഹിന്ദി ചിത്രവും. ജില്ല, ജനതഗാരേജ് എന്നീ ചിത്രങ്ങൾ വാണിജ്യപരമായി ഹിറ്റായിരുന്നെങ്കിലും അതിൽ മോഹൻലാൽ എന്ന നടനെ ഉപയോഗിക്കാൻ സംവിധായകർക്ക് കഴിഞ്ഞിരുന്നില്ല. തട്ടുപൊളിപ്പൻ പടങ്ങളായിരുന്നു ഇവ.
 
അതേസമയം, കിളിപേച്ചി കേൾക്കവ, അഴകൻ, മൌനം സമ്മതം, ദളപതി, കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടേൻ, മക്കൾ ആട്ച്ചി മറുമലർച്ചി, ആനന്ദം, പേരൻപ്, യാത്ര, അംബേദ്ക്കർ തുടങ്ങി മമ്മൂട്ടി ചെയ്ത അന്യഭാഷാ ചിത്രങ്ങളൊക്കേയും ക്ലാസിക്കുകൾ ആയിരുന്നു. മമ്മൂട്ടിയെന്ന നടനെ ഉപയോഗിക്കാൻ തമിഴ്, തെലുങ്ക് സംവിധായകർക്കും സാധിച്ചു. 
 
എന്തുകൊണ്ടാണ് മമ്മൂട്ടി യാത്ര, പേരൻപ് പോലുള്ള ചിത്രങ്ങൾക്കായി വർഷങ്ങളോളം കാത്തിരുന്നതെന്ന് വ്യക്തമാക്കുകയാണ് ഓൺലൈൻ മമ്മൂട്ടി ഫാൻസ്. അന്യഭാഷാ ചിത്രങ്ങളുടെ കാര്യത്തിൽ എന്തുകൊണ്ടാണ് മമ്മൂട്ടി മോഹൻലാലിനേക്കാൾ മികച്ച നടനാകുന്നതെന്നത് പോസ്റ്റിലൂടെ വ്യക്തമാണ്. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
എന്തു കൊണ്ടാണ് മമ്മൂക്ക യാത്ര, പേരൻപ് പോലുള്ള ചിത്രങ്ങൾക്കായി വർഷങ്ങളോളം വെയ്റ്റ് ചെയ്‌തത്‌ എന്നു ചോദിച്ചാൽ. എന്റെ ഉത്തരം ജില്ല കണ്ട എല്ലാവരും ലാലേട്ടനെ പരാമർശിക്കണമെന്നില്ല.., ജില്ല കണ്ടിട്ട് വിജയിയെ മാത്രം പരാമർശിച്ച ലക്ഷങ്ങൾ ഉണ്ട്. പോസ്റ്ററിൽ പോലും ലാലേട്ടൻ ഉണ്ടാവമെന്നു നിര്ബന്ധവുമില്ല, പുള്ളി ഇല്ലാത്ത പോസ്റ്ററുകൾ ഒത്തിരി വന്നു.. അത് പോലെ തന്നെയാണ് ജനതാ ഗാരേജ് , "ഐ" ലും ഒക്കെ... ലാലേട്ടനെയും , സുരേഷ് ഗോപിയെയും ഒന്നു പേരെടുത്തു പരാമര്ശിക്കുക കൂടി ചെയ്യാത്ത നൂറോളം റിവ്യൂസ് വന്നിട്ടുണ്ടാവും...!! അവരുടെ നാട്ടിൽ..
 
ആവിടെയാണ് മമ്മൂട്ടി മെഗാ സ്റ്റാർ ആയി മാറുന്നത്.. വർഷങ്ങളായി കേരളത്തിന് പുറത്തും മമ്മൂക്കയ്ക്ക് ഈ വില നില നിൽക്കുന്നതും. മമ്മൂട്ടിയെ പരാമര്ശിക്കാതെ ,ഒരു തമിഴനും, ഒരു തെലുങ്കനും പേരൻപ് റിവ്യു ഇടനോ, യാത്ര റിവ്യു ഇടാനോ കഴിയില്ല.. കാരണം ഈ 2 സിനിമകളുടെയും ആത്മാവ് തന്നെ മമ്മൂക്കയാണ്. 
 
ഇപ്പൊ ആന്ധ്ര മാത്രമല്ല, ലോകത്തിലെ പല കോണുകളിൽ മുഴുവനും യാത്ര ബ്ലോക്കബ്സ്റ്റർ റിപ്പോർട്ട് വരുമ്പോഴും...കേൾക്കുന്നത് ഒറ്റ പേര്.. "മമ്മൂട്ടി.." ഒരുപാട് അഭിമാനമുണ്ട്. ഒരിക്കൽ കമൽ പറഞ്ഞത് പോലെ.. മലയാള സിനിമയിലൂടെ അറിയപ്പെടുന്ന നടൻ മാത്രമല്ല മമ്മൂക്ക.. മലയാള സിനിമയെ കേരളത്തിന് പുറത്തും അറിയിച്ച നടനാണ് മമ്മൂക്ക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് സഹോദരന്‍‌മാരുടെ കഥ, മോഹന്‍ലാലും നിതീഷ് ഭരദ്വാജും ഒന്നിക്കുമോ?