Webdunia - Bharat's app for daily news and videos

Install App

‘മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ’

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (08:45 IST)
നടി രാധിക ശരത്കുമാറിനേയും ഭർത്താവ് ശരത് കുമാറിനേയും കുറിച്ച് രാധികയുടെ മകൾ റയാന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്കേ താനനുഭവിച്ച കുത്തുവാക്കുകളെ കുറിച്ചും റയാൻ എഴുതുന്നുണ്ട്. തന്നെ ഒറ്റക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നുവെന്ന് റയാൻ പറയുന്നു.
 
റയാന്റെ വാക്കുകൾ: എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച നിലയിൽ എത്തി. മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമെന്നു കരുതി സ്‌നേഹം നല്‍കാന്‍ ഒരു യഥാര്‍ഥ പുരുഷനേ കഴിയൂ. എന്റെ അച്ഛന്‍ തന്നെയാണദ്ദേഹം. മറിച്ച് ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. അദ്ദേഹത്തിനു ഞാനൊരു ഭാരമായി ഇതുവരെ തോന്നിയിട്ടില്ല. ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ.
 
ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments