Webdunia - Bharat's app for daily news and videos

Install App

റിയൽ ലൈഫിലും ആ നടൻ നിഷ്കളങ്കൻ തന്നെ, ഇങ്ങനെ പോകുന്നതാണ് നല്ലത്: റഹ്‌മാൻ

നിഹാരിക കെ എസ്
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (09:45 IST)
Rahman
മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് റഹ്‌മാൻ. 1983 ൽ റിലീസ് ആയ കൂടെവിടെ ആയിരുന്നു റഹ്‌മാന്റെ ആദ്യ സിനിമ. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിന്ന, 90 കളിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ റഹ്‌മാന് കഴിഞ്ഞിരുന്നു. ഒരുകാലത്ത് ഇവർക്ക് മുകളിലേക്ക് റഹ്‌മാൻ വളരുമോ എന്ന് പോലും മലയാള സിനിമ അത്ഭുതം കൊണ്ടു. എന്നാൽ, അപ്രതീക്ഷിതമായിട്ടായിരുന്നു റഹ്‌മാന്റെ കരിയർ ഡൗൺ ആയത്. മലയാളവും തമിഴും ഒരുപോലെ ചെയ്യാൻ ശ്രമിച്ചതും, തമിഴിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ പോയതുമൊക്കെയായിരുന്നു ഇതിന് കാരണം. ഇപ്പോൾ മലയാളത്തിൽ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് നടൻ.
 
ഇപ്പോഴിതാ, മലയാളത്തിലെ യുവതാരങ്ങൾ തനിക്ക് ഏറ്റവും ഇഷ്ടം ധ്യാൻ ശ്രീനിവാസനെ ആണെന്ന് പറയുകയാണ റഹ്മാൻ. ധ്യാൻറെ അഭിമുഖങ്ങൾ കണ്ടിട്ടുണ്ടെന്നും ഇഷ്ടമാണെന്നു കാര്യം ധ്യാനോട് പറഞ്ഞിട്ടുണ്ടെന്നും റഹ്‌മാൻ പറയുന്നു. ധ്യാൻ വളരെ ഓപ്പൺ മൈന്റഡ് ആയിട്ടുള്ള ആളാണ്. അഭിമുഖങ്ങളിൽ കാണുന്നത് പോലെ തന്നെയാണ് അദ്ദേഹം റിയൽ ലൈഫിലും, നിഷ്കളങ്കൻ. ഇങ്ങനെ പോകുന്നതാണ് നല്ലതെന്നാണ് റഹ്‌മാന്റെ അഭിപ്രായം.
 
'എല്ലാവരും മസിൽ പിടിച്ച് ഇരിക്കുമ്പോൾ ധ്യാൻ മാത്രം ചിൽ ആയി ഇരിക്കുന്നു. പറയുന്നതെന്നും കേട്ടിരിക്കാൻ രസമാണ്. ധ്യാൻ വളരെ നിഷ്കളങ്കനാണ്. ഈ പാതയിലൂടെ തന്നെ പോകുന്നതാണ്  നല്ലത്. ധ്യാനിന് ഒളിവും മറയും ഒന്നുമില്ല. എല്ലാം തുറന്നങ്ങ് പറയും. ആരെയും കുറ്റപ്പെടുത്തില്ല. ധ്യാന്റെ അഭിമുഖങ്ങൾ കാണാറുണ്ടെന്നും അടിപൊളി ആണെന്നും ഞാൻ ധ്യാനോട് പറഞ്ഞിട്ടുണ്ട്', റഹ്‌മാൻ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: വടക്കോട്ട് മഴ കനക്കും; തിരുവനന്തപുരം, കൊല്ലം തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ ജാഗ്രത

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും

ഉദ്ധവ് താക്കറെ ആശുപത്രിയില്‍; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments