Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ സീനിലും എന്നിൽ നിന്നും ബെസ്റ്റ് അദ്ദേഹം ഉറപ്പ് വരുത്തിക്കൊണ്ടേയിരുന്നു: മനസ്സുതുറന്ന് രജനികാന്ത്

, ശനി, 12 ജനുവരി 2019 (12:18 IST)
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'പേട്ട' തിയേറ്ററുകൾ കീഴടക്കി കുതിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ വിജയത്തിന്റെ എല്ലാം ക്രെഡിറ്റും സംവിധായകൻ കാർത്തിക്കിനുള്ളതാണെന്ന് സ്‌റ്റൈൽ മന്നൻ രജനി പറയുന്നു. ഓരോ സീനിലും എന്നിൽ നിന്നും ബെസ്റ്റ് അദ്ദേഹം ഉറപ്പ് വരുത്തി കൊണ്ടേയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
 
'ഒരു നടന്റെ പ്രധാന കർത്തവ്യം പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് മികച്ച സിനിമ നൽകുക അവരെ സന്തോഷവാന്മാരാക്കുക എന്നുളളതാണ്. പ്രേക്ഷകർ സന്തോഷിക്കുന്നു എന്നു അറിയുന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന സംഗതിയാണ്'  എന്നും അദ്ദേഹം വ്യക്തമാക്കി.
 
ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ചിത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെള്ളിത്തിരയിൽ മിന്നിത്തിളങ്ങുന്ന രാഷ്ട്രീയം, കളമൊരുങ്ങി!