Webdunia - Bharat's app for daily news and videos

Install App

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

നിഹാരിക കെ എസ്
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (08:54 IST)
രജനികാന്തിന്റെ വേട്ടയ്യന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പാലാണ് തമിഴ് സിനിമാലോകം. ഒക്ടോബര്‍ 10 ന് ആണ് സിനിമ തിയേറ്ററുകളിലേക്കെത്തുക. ചിത്രത്തിന്‍റെ തിരക്കഥ ആദ്യം രജിനികാന്തിന് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഇക്കാര്യം തുറന്ന് പറഞ്ഞത് രജിനികാന്ത് തന്നെയാണ്. 
 
എന്റെ രണ്ടാമത്തെ മകളായ സൗന്ദര്യയാണ് ടിജെ ജ്ഞാനവേലിന്റെ കഥ കേള്‍ക്കണം, അവള്‍ക്ക് അത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞത്. ഓകെ, കേള്‍ക്കാം എന്ന് രജിനികാന്തും സമ്മതിച്ചുവത്രെ. എന്നാല്‍ ടിജെ ജ്ഞാനവേല്‍ കഥ പറഞ്ഞതും അവതരിപ്പിച്ചതും എല്ലാം രജിനിയ്ക്ക് ഇഷ്ടമായി, പക്ഷെ തിരക്കഥയില്‍ എന്തോ ഒരു പോരായ്മ തോന്നി. ഈ തിരക്കഥയില്‍ കൊമേര്‍ഷ്യല്‍ എലമന്റ്‌സ് ഒന്നും തന്നെയില്ലല്ലോ. കഥ ഇഷ്ടപ്പെട്ടു, പക്ഷെ നിങ്ങള്‍ ഒരിക്കല്‍ കൂടെ ഇതില്‍ റീ വര്‍ക്ക് ചെയ്യൂ എന്ന് രജിനികാന്ത് നിര്‍ദ്ദേശിച്ചുവത്രെ. 
 
അതിന് ടിജെ ജ്ഞാനവേല്‍ തനിക്ക് പത്ത് ദിവസത്തെ സമയം കൂടെ തരണം എന്ന് പറഞ്ഞു. എന്നാല്‍, അന്ന് പിരിഞ്ഞതിന് ശേഷം രണ്ട് ദിവസങ്ങള്‍ക്കകം സംവിധായകന്‍ തിരിച്ചുവിളിച്ചു. 'സര്‍ ഇതില്‍ ഞാന്‍ കൊമേര്‍ഷ്യല്‍ എലമന്റ്‌സ് കൊണ്ടുവരാം. പക്ഷെ ഇത് നെല്‍സണ്‍ ദിലീപ് കുമാറോ, കനകരാജോ ചെയ്യുന്നത് പോലൊരുള്ള കൊമേര്‍ഷ്യല്‍ സിനിമയായിരിക്കില്ല. എന്റെ സ്‌റ്റൈലിലും രീതിയിലും ഉള്ള സിനിമയായിരിക്കും' എന്ന് ടിജി ജ്ഞാനവേല്‍ സൂപ്പര്‍സ്റ്റാറിനോട് പറഞ്ഞു. അത് രജിനികാന്ത് അംഗീകരിക്കുകയും ചെയ്തു. സത്യത്തില്‍ രജിനി ആഗ്രഹിച്ചതും അതാണത്രെ.
 
പത്ത് ദിവസങ്ങള്‍ക്ക് ശേഷം പുതുയ തിരക്കഥയുമായി ടിജി ജ്ഞാനവേല്‍ വീണ്ടും രജിനികാന്തിനെ കാണാനെത്തി. കഥ വായിച്ചു കേള്‍പ്പിച്ചു. മാറ്റിയെഴുതിയ ആ തിരക്കഥ രജിനിയ്ക്ക് ഒരുപാടിഷ്ടപ്പെട്ടു, അപ്പോള്‍ തന്നെ ഓകെ പറയുകയും ചെയ്തു. അങ്ങനെയാണ് വേട്ടയ്യന്‍ സംഭവിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താല്‍

നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു

ഡേകെയറിലെ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ പിടിയിൽ

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് നിരോധനം വരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മണി മ്യൂള്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

അടുത്ത ലേഖനം
Show comments