Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വേട്ട തുടങ്ങി വേട്ടയ്യൻ': യൂട്യൂബിൽ ട്രെൻഡിങ് ആയി ട്രെയിലർ

Vettaiyan

നിഹാരിക കെ എസ്

, വെള്ളി, 4 ഒക്‌ടോബര്‍ 2024 (10:06 IST)
ടി ജെ ജ്ഞാനവേൽ രചിച്ച് സംവിധാനം ചെയ്ത വേട്ടയ്യൻ്റെ ട്രെയ്‌ലറിന് വൻ സ്വീകാര്യത. മാസ്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനകം 71 ലക്ഷം കാഴ്ചക്കാരെയാണ് നേടിയത്. ട്രെയിലർ ഇപ്പോഴും യൂട്യൂബിൽ ട്രെൻഡിങ് ആണ്. രണ്ട് ദിവസം മുൻപ് ആണ് ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായത്. 
 
ഒക്ടോബർ 10 - ന് ആഗോള റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. പോലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അതേസമയം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 

രജനികാന്തിന്‍റെ ഭാര്യയായാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. ഏതായാലും തലൈവരുടെ 'വേട്ട' കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമൃത സുരേഷ് ആശുപത്രിയിൽ: ഇനിയെങ്കിലും അവളെ ജീവിക്കാൻ അനുവദിക്കൂവെന്ന് അഭിരാമി