Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേരൻപ് കണ്ട് കണ്ണ് നിറഞ്ഞ് രജനികാന്ത്, ഒരു നൊമ്പരമായി ചിത്രം ബാക്കിയെന്നും സ്റ്റൈൽ മന്നൻ!

പേരൻപ് കണ്ട് കണ്ണ് നിറഞ്ഞ് രജനികാന്ത്, ഒരു നൊമ്പരമായി ചിത്രം ബാക്കിയെന്നും സ്റ്റൈൽ മന്നൻ!
, വ്യാഴം, 29 നവം‌ബര്‍ 2018 (09:15 IST)
റാം സംവിധാനം ചെയ്ത പേരൻപിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. അച്ഛന്റേയും മകളുടെയും സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്. 
 
ഇപ്പോഴിതാ, നിറഞ്ഞ കൈയ്യടികൾക്കും റിപ്പോർട്ടുകൾക്കും ഒടുവിൽ സ്റ്റൈൽമന്നൻ രജനികാന്ത് ചിത്രം കണ്ടിരിക്കുകയാണ്. റാമിന്റെ ചിത്രത്തിന്റെ ഫാൻ ആണ് രജനികാന്ത് എപ്പോഴും. തന്റെ പുതിയ ചിത്രമായ 2.0 യുടെ പ്രൊമോഷൻ തിരക്കിലായിരുന്നിട്ട് പോലും നൻപനായ മമ്മൂട്ടിയുടെ പുതിയ ചിത്രം അദ്ദേഹം കണ്ടുവെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ടവർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
 
ഈ ചിത്രം കണ്ട് രജനി കരഞ്ഞുവെന്നും, ഇത്ര നല്ല ചിത്രം ഈ അടുത്തൊന്നും കണ്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ആ നൊമ്പരം തന്നെ ഇപ്പോഴും വിട്ട് പോയിട്ടില്ല എന്നാണത്രെ രജനി പറഞ്ഞത്. 
 
ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരെല്ലാം എണീറ്റ് നിന്ന് കയ്യടിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യമായി ഒരു സിനിമ രണ്ടിൽ കൂടുതൽ പ്രാവശ്യം കാഴ്ച്ചക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദർശനം നടത്തിയ റെക്കോർഡും പേരൻപിന് സ്വന്തം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹോദരിക്കെതിരെ ബലാത്സംഗ ഭീഷണി; കളിക്കാൻ നിക്കരുതെന്ന മുന്നറിയിപ്പുമായി അർജുൻ കപൂർ