Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനീകാന്തിന്റെ 'കൂലി'യില്‍ ഫഹദ് ഫാസിലിന് പകരം സൗബിന്‍!

രജനീകാന്തിന്റെ 'കൂലി'യില്‍ ഫഹദ് ഫാസിലിന് പകരം സൗബിന്‍!

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 ജൂലൈ 2024 (13:52 IST)
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ ഫഹദ് ഫാസിലിനു പകരം സൗബിന്‍ ഷാഹിര്‍ വരുന്നു. ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് ഫഹദ് ഫാസില്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. ജൂലൈ 5നായിരുന്നു സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചത്. ഇപ്പോള്‍ ചെന്നൈയിലാണ് ചിത്രീകരണം നടക്കുന്നത്. ബിഗ് ബജറ്റില്‍ എത്തുന്ന സിനിമ ആക്ഷന്‍- മാസ് ചിത്രമാണ്. 
 
സ്വര്‍ണ്ണക്കടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രജനികാന്തിന്റെ 171മത്തെ ചിത്രമാണിത്. തമിഴ്, ഹിന്ദി, തെലുങ്ക്, കണ്ണട ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സണ്‍ പിറ്റേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, സത്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തലവന്‍' ഒടിടിയിലേക്ക്; കാണാന്‍ കഴിയുന്നത് ഇവിടെ