Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്ന പയ്യനായി രജനി, വില്ലനായി വിജയ് സേതുപതി; പേട്ട സ്റ്റൈൽ ട്രെയിലർ

ചിന്ന പയ്യനായി രജനി, വില്ലനായി വിജയ് സേതുപതി; പേട്ട സ്റ്റൈൽ ട്രെയിലർ
, വെള്ളി, 28 ഡിസം‌ബര്‍ 2018 (12:00 IST)
രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് രജനികാന്തിന് വില്ലനായെത്തുന്നത്. കാര്‍്ത്തിക് സുബ്ബരാജ് ആണ് സംവിധാനം. രസകരമായ എന്നാല്‍ ആകാംഷയുണര്‍ത്തുന്ന ഒരു ആക്ഷന്‍ ചിത്രമായിരിക്കും പേട്ടയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  
 
നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തിന്റെ പ്രിയനടന്‍ മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
 
കാര്‍ത്തിക് ആദ്യമായി രജനിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണിത്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. ചിത്രം വരുന്ന പൊങ്കലിന് തിയേറ്ററുകളിലെത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാജലിന്റെ മാറിടത്തിൽ തൊടുന്ന രംഗം വിവാദമായി; മാർക്കറ്റിംഗിന് വേണ്ടി മാത്രമോ?