Webdunia - Bharat's app for daily news and videos

Install App

കൂടെ നിന്നവർ ചതിയന്മാർ, പവൻ മാത്രമാണ് ജനുവിൻ; സുജോയേയും രഘുവിനേയും തള്ളി പറഞ്ഞ് രജിത് കുമാർ

അനു മുരളി
വെള്ളി, 20 മാര്‍ച്ച് 2020 (14:18 IST)
ബിഗ് ബോസ് സീസൺ 2വിലെ പ്രധാനമന്ത്സരാർത്ഥികളിൽ ഒരാളായിരുന്നു രജിത് കുമാർ. ഒരു ടാസ്കിനിടെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണു രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തായത്. കൊറോണ കാലത്തും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി അദ്ദേഹത്തിന്റെ ആരാധകർ കൊച്ചി എയർപോർട്ടിൽ വരവേൽക്കാൻ എത്തിയിരുന്നു. 
 
ഈ സംഭവത്തിൽ ആളെ കൂട്ടിയതിനു ഷിയാസ് കരീം, രജിത് കുമാര്‍, പരീക്കുട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസടുത്തിരുന്നു. രജിത് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയ്യ്ക്കുകയായിരുന്നു. ഇപ്പോഴിതാ മീഡിയഗ്രാമിന് നല്‍കിയ അഭിമുഖത്തിൽ സഹമത്സരാർത്ഥികളെ കുറിച്ച് തുറന്നു പറയുകാണു രജിത് കുമാർ. 
 
വീടിനുള്ളിൽ ജനുവിൻ ആയി ആരും തന്നെ ഇല്ലെന്ന് രജിത് പറയുന്നു. 200 ശതമാനം ജനുവിനായാണ് താന്‍ ആ മത്സരത്തില്‍ പങ്കെടുത്തത്. അവിടെ മത്സരിക്കുന്ന എല്ലവർക്കും ലക്ഷ്യമുണ്ട്. എന്ത് കളിക്കുമ്പോഴും അതിന് നീതിബോധം വേണം. ആത്മാര്‍ത്ഥതയും സത്യസന്ധതയും വേണം. നീതിബോധത്തോടെയും സത്യസന്ധതയോടെയുമായാണ് താന്‍ ബിഗ് ബോസ് നിന്നതെന്നും അദ്ദേഹം പറയുന്നു.
 
കൂടെ നിന്നവര്‍ പോലും ചതിയന്‍മാരാണെന്ന് പുറത്തിറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് മനസ്സിലാക്കിയത്. ക ണ്ണിനു അസുഖത്തെ തുടർന്ന് പുറത്തുപോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവർ തന്നെ സ്നേഹിച്ചു. കൂടുതൽ കരുതലും കാണിച്ചു. എനിക്ക് അതൊന്നും അപ്പോള്‍ മനസ്സിലായിരുന്നില്ല. പുറത്തെത്തിയപ്പോഴാണു എല്ലാം മനസിലായതെന്നും രജിത് പറയുന്നു.  
 
ഇങ്ങനെയൊക്കെയാണെങ്കിലും ഒരാള്‍ തനിക്കൊപ്പം ഉറച്ചുനിന്നിരുന്നുവെന്നും ഇന്നും ആ സൗഹൃദം അതേ പോലെ ഒപ്പമുണ്ടെന്നും രജിത് കുമാര്‍ പറയുന്നു. പവനെക്കുറിച്ചായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. കുറച്ച് നാളേയുണ്ടായിരുന്നുള്ളൂവെങ്കിലും അവന്‍ നല്ല സ്‌ട്രോംഗായിരുന്നു. ആരെയെങ്കിലും എടുത്ത് പറയണമെങ്കില്‍ അവിടെ ജനുവായിട്ടുള്ളത് പവനാണ്. - രജീത് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments