Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മിലെത്തി 80 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്തു: നടു പണി കൊടുത്തു, 6 ദിവസമായി രാകുൽ പ്രീത് കിടപ്പിൽ

Rakul Preet Singh

നിഹാരിക കെ എസ്

, വ്യാഴം, 17 ഒക്‌ടോബര്‍ 2024 (09:45 IST)
ബോളിവുഡിനോടൊപ്പം തെന്നിന്ത്യയിലെ ആരാധകരുള്ള നടിയാണ് രാകുൽ പ്രീത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ രാകുൽ അഭിനയിച്ചിട്ടുണ്ട്. വർക്കൗട്ടിനിടെ അധികഭാരമെടുത്തതിന്റെ പേരിൽ പണി കിട്ടിയിരിക്കുകയാണിപ്പോൾ രാകുലിന്. ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം. സപ്പോർട്ടീവ് ബെൽറ്റില്ലാതെ 80 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്തതാണ് കാരണം. കഠിനമായ ബാക്ക് പെയിൻ അനുഭവിക്കുകയാണ് താരമെന്നാണ് ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്യുന്നത്.  
 
കഴിഞ്ഞ ആറ് ദിവസമായി താൻ കിടപ്പിലാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നടി വെളിപ്പെടുത്തി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 80 കിലോ ഉയർത്തിയപ്പോൾ തന്നെ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും നടി അത് കാര്യമാക്കാതെ വ്യായാമം തുടരുകയായിരുന്നു. ഇത് സ്ഥിതി കൂടുതൽ വഷളാക്കി.   
 
വേദന ഉണ്ടെങ്കിലും ഷൂട്ടിങ് മുടങ്ങേണ്ടെന്ന് കരുതി നടി ലൊക്കേഷനിലെത്തി. ദേ ദേ പ്യാർ ദേ-2 എന്നതാണ് രാകുലിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നടി ലൊക്കേഷനിലെത്തി. തുടർന്നും വേദന കടുത്തതോടെ വൈദ്യസഹായം തേടുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരു സിനിമയ്ക്കായി വേണ്ടി മാത്രം മൂന്ന് വർഷം, മലയാളത്തിലെ ചെലവേറിയ സിനിമകളിലൊന്ന് '