Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു സംഘിയും എന്നെ ദേശസ്നേഹം പഠിപ്പിക്കണ്ട' - അലൻസിയർ പറയുന്നു

'താരങ്ങൾ ആകാശത്താണ്' - സിനിമയിലെ താരങ്ങളെ തേച്ചൊട്ടിച്ച് അലൻസിയർ

'ഒരു സംഘിയും എന്നെ ദേശസ്നേഹം പഠിപ്പിക്കണ്ട' - അലൻസിയർ പറയുന്നു
, വെള്ളി, 15 ഡിസം‌ബര്‍ 2017 (17:54 IST)
സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിൽ തന്റേതായ രീതിയിൽ അഭിപ്രായം പറയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്ന നടനും നാടകക്കാരനുമാണ് അലൻസിയർ. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണെന്ന് അലൻസിയർ പറയുന്നു. 
 
'ഞാനൊരു നടനാണ്, പക്ഷേ താരമല്ല. താന്‍ മണ്ണില്‍ ചവിട്ടി നടക്കുന്ന, തെരുവില്‍ ജീവിക്കുന്ന നടനാണ്. ഓരോ കലാകാരന്റെയും ഉത്തരവാദിത്വമാണ് നാട്ടില്‍ നടക്കുന്നത് എന്തെന്ന് വിളിച്ച് പറയുക എന്നത്. ഭരണാധികാരികള്‍ക്കും ഭരണകൂടത്തിനും ഭ്രാന്ത് പിടിക്കുമ്പോള്‍ കലാകാരന്മാര്‍ക്കും ഭ്രാന്ത് പിടിക്കേണ്ടതുണ്ട്' - അലൻസിയർ പറയുന്നു.
 
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂൾ ലീഡർ ആയിരുന്നു. അന്നൊക്കെ അസംബ്ലിയില്‍ സ്ഥിരമായി പത്രം വായിക്കുന്ന പതിവുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം അസംബ്ലിയില്‍ പത്രം വായിക്കേണ്ട എന്ന് മാഷ് പറഞ്ഞു. അന്ന് പ്രതിജ്ഞ ചൊല്ലാനാവില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിട്ടുണ്ട്. ഒരു സംഘിയും തന്നെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 
ഐ എഫ് എഫ് കെയുടെ ഓപ്പൺ ഫോറത്തിലാണ് അലൻസിയർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈവ് അപ്ഡേറ്റ്സ്: ഗുജറാത്ത് - ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2017