Select Your Language

Notifications

webdunia
webdunia
webdunia
webdunia

റണ്‍ബീറിനെ വിളിക്കാത്തതുകൊണ്ട് ആലിയയും ഇല്ല; കത്രീനയുടെ കല്യാണം കൂടാന്‍ പ്രിയ സുഹൃത്ത് എത്തില്ലെന്ന് റിപ്പോര്‍ട്ട്

Ranbir Kapoor
, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (12:04 IST)
കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹമാണ് സിനിമാലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിവാഹ ചടങ്ങുകള്‍ക്കായി താരങ്ങള്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹ ചടങ്ങുകള്‍. 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുക. സിനിമാ രംഗത്തെ പ്രമുഖരാണ് അധികവും. 
 
മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂറിനെ അഥികളുടെ പട്ടികയില്‍ നിന്ന് കത്രീന ഒഴിവാക്കിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, റണ്‍ബീര്‍ കപൂറിന്റെ ഇപ്പോഴത്തെ കാമുകി ആലിയ ഭട്ടിനെ കത്രീന വിവാഹത്തിനു ക്ഷണിച്ചിട്ടുണ്ട്. 
 
കത്രീനയുടെ അടുത്ത സുഹൃത്താണ് ആലിയ ഭട്ട്. അതുകൊണ്ടാണ് മുന്‍ കാമുകനെ ഒഴിവാക്കിയപ്പോഴും മുന്‍ കാമുകന്റെ ഇപ്പോഴത്തെ കാമുകിയായ ആലിയയെ അതിഥികളുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാതിരുന്നത്. എന്നാല്‍, കത്രീനയുടേയും വിക്കിയുടേയും വിവാഹം കൂടാന്‍ ആലിയയും എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. കമാുകന്‍ രണ്‍ബീര്‍ കപൂറിന് ക്ഷണമില്ലാത്തതാണ് ആലിയയുടെ തീരുമാനത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. 
 
വിക്കി കൗശാലും തന്റെ മുന്‍ കാമുകിയെ അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേതിയെ വിവാഹം ക്ഷണിക്കാന്‍ വിക്കി കൗശാല്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. വിക്കി കൗശാലും ഹര്‍ലീനും ഏകദേശം രണ്ട് വര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീട് ആ ബന്ധം തകരുകയായിരുന്നു.
 
ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ വിമാനത്താവളത്തില്‍ നിന്ന് രാജസ്ഥാനിലേക്ക് പറന്ന് വിക്കിയും കത്രീനയും; കല്യാണം നടക്കുന്ന ഹോട്ടലിലേക്ക് ഹെലികോപ്റ്ററില്‍ പറക്കും, ചിത്രങ്ങള്‍