Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തച്ഛനെ പോലെയുണ്ട്, രണ്‍ബീര്‍ കപൂറിന്റെ മകളെ കണ്ട് ആരാധകര്‍,റാഹയെ ലോകത്തിന് പരിചയപ്പെടുത്തി താര ദമ്പതിമാര്‍

Ranbir Kapoor Ranbir Kapoor's daughter Raha

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (09:12 IST)
ബോളിവുഡ് സിനിമ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു ഈ ദിനത്തിനായി. തങ്ങളുടെ പ്രിയ താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും മകളെ കാണാനായിരുന്നു മാസങ്ങള്‍ നീണ്ട കാത്തിരിപ്പ്. പലതവണ താരദമ്പതികളോട് ഇക്കാര്യത്തെക്കുറിച്ച് അവര്‍ ചോദിച്ചിരുന്നു. ഒടുവില്‍ കുഞ്ഞ് റാഹയെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് താരദമ്പതിമാര്‍. ക്രിസ്മസ് തലേന്ന് മഹേഷ് ഭട്ടിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി രണ്ടാളും മക്കളെയും കൂട്ടിയായിരുന്നു പോയത്. ആരാധകന്‍ ഏറെ നാളായി കാത്തിരുന്ന ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ആലിയയും രണ്‍ബീറും തീരുമാനിച്ചു.
രാഹയുടെ ഒന്നാം പിറന്നാള്‍ ഈ അടുത്താണ് കുടുംബം ആഘോഷിച്ചത്. ആലിയ ചില ചിത്രങ്ങള്‍ പങ്കുവെച്ചെങ്കിലും അതിലൊന്നും കുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.വെള്ളയും പിങ്കും കലര്‍ന്ന ഉടുപ്പും ചുവന്ന ഷൂസുമാണ് കുഞ്ഞിനെ ഇട്ടിരിക്കുന്നത്. ഇളം നീലക്കണ്ണുള്ള കുട്ടിയെ കാണാന്‍ രണ്‍ബീര്‍ കപൂറിന്റെ അച്ഛനായ റിഷി കപൂറിനെ പോലെ തന്നെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി നിവിന്‍ പോളിയുടെ പുതിയ ചിത്രം, ഇത് നടന്റെ തിരിച്ചുവരവെന്ന് ആരാധകര്‍, ബിഗ് ബജറ്റില്‍ 'മലയാളി ഫ്രം ഇന്ത്യ'ഒരുങ്ങുന്നു