Webdunia - Bharat's app for daily news and videos

Install App

രണ്ടുംകൽപ്പിച്ച് എംടി, നേരിടാനൊരുങ്ങി ശ്രീകുമാർ മേനോൻ!

Webdunia
ശനി, 9 ഫെബ്രുവരി 2019 (08:08 IST)
മലയാളക്കരയെ ഒന്നാകെ ആവേശഭരിതരാക്കിയാണ് ശ്രീകുമാർ മേനോൻ - എം ടി വാസുദേവൻ നായർ - മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന മഹാഭാരതം പ്രഖ്യാപിച്ചത്. എംടിയുടെ ‘രണ്ടാമൂഴം’ എന്ന നോവൽ ആധാരമാക്കിയാണ് സിനിമ. എന്നാൽ, ചിത്രത്തിന്റെ തിരക്കഥ ഇപ്പോൾ കോടതി വിട്ട് പുറത്തേക്ക് എത്തിയിട്ടില്ല.
 
ഇത് സംബന്ധിച്ച കേസ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നാലാം അഡീഷനല്‍ ജില്ല കോടതിയാണ് കേസ് മാറ്റിവെച്ചത്. സിനിമക്കായി എം ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡീഷനല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. 
 
ഈ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹർജിയും കേസില്‍ ആര്‍ബിട്രേറ്റര്‍ (മധ്യസ്ഥന്‍) വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹർജിയുമാണ് പരിഗണിച്ചത്. 
 
കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ആര്‍ബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കെ.ബി. ശിവരാമകൃഷ്ണന്‍ വാദിച്ചു. തിരക്കഥ തിരിച്ച് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം ടി. എന്നാൽ, ഏത് വിധേനയും സിനിമ ചെയ്യണമെന്നാണ് ശ്രീകുമാർ മേനോന്റെ നിലപാട്. 
 
തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് എം ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം നിര്‍മാണ കമ്ബനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014ലാണ് സിനിമക്കായി മൂന്നുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും തുടങ്ങിയിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments