Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാമൂഴത്തിൽ ഉടൻ തീരുമാനമാകും, തിരക്കഥ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു!

രണ്ടാമൂഴത്തിൽ ഉടൻ തീരുമാനമാകും, തിരക്കഥ ശ്രീകുമാർ മേനോൻ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു!
, ചൊവ്വ, 5 മാര്‍ച്ച് 2019 (09:36 IST)
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവൽ അടിസ്ഥാനമാക്കി മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവാദം പരിസമാപ്തിയിലേക്ക്. ഇത് സംബന്ധിച്ച കേസ് വിധി പറയാന്‍ മാര്‍ച്ച് 15 ലേക്കു മാറ്റി. 
 
കോഴിക്കോട് നാലാം അഡിഷണല്‍ ജില്ലാ കോടതിയാണ് കേസ് മാറ്റി വെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹരജിയിലും കേസില്‍ മധ്യസ്ഥന്‍ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനും എതിരെ എം.ടി നല്‍കിയ ഹര്‍ജിയിലുമാണ് വിധി പറയുക.
 
കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിലാണ് സംവിധായകന്‍ വി.എ. ശ്രീകൂമാര്‍ മേനോനെ എതിര്‍ കക്ഷിയാക്കി എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. സിനിമക്കായി എം.ടി നല്‍കിയ മലയാളം, ഇംഗ്ലീഷ് തിരക്കഥ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉപയോഗിക്കുന്നത് കോഴിക്കോട് അഡിഷണല്‍ മുന്‍സിഫ് (ഒന്ന്) കോടതി തടഞ്ഞിരുന്നു. 
 
തിരക്കഥ തിരികെ ലഭിക്കണമൊവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11നാണ് എം.ടി കേസ് നല്‍കിയത്. കേസില്‍ സംവിധായകന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ഫിലിം കമ്പനി എന്നിവരാണ് എതിര്‍കക്ഷികള്‍. 2014ലാണ് സിനിമക്കായി മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാതിരുന്നതാണു കേസിനു വഴിയൊരുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആ മലയാള നടനോട് പ്രണയം തോന്നിയിരുന്നു, പ്രണയലേഖനവും അയച്ചു, പക്ഷേ‘; തുറന്നുപറഞ്ഞ് ഷക്കീല