Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീമനാകാൻ മമ്മൂട്ടിയ്‌ക്കും കഴിയില്ല? രണ്ടാമൂഴം പെട്ടിയിൽ തന്നെ കിടക്കുമോ?

ഭീമനാകാൻ മമ്മൂട്ടിയ്‌ക്കും കഴിയില്ല? രണ്ടാമൂഴം പെട്ടിയിൽ തന്നെ കിടക്കുമോ?

ഭീമനാകാൻ മമ്മൂട്ടിയ്‌ക്കും കഴിയില്ല? രണ്ടാമൂഴം പെട്ടിയിൽ തന്നെ കിടക്കുമോ?
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (16:38 IST)
രണ്ടാമൂഴം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്. ചിത്രം നടക്കുമോ ഇല്ലയോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. എം ടി വാസുദേവൻനായരുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നും അതിൽ മോഹൻലാൽ അഭിനയിക്കുമെന്നും മുമ്പ് പ്രഖ്യാപനം നടന്നിരുന്നു.
 
ഈ പ്രഖ്യാപനത്തിന് ശേഷം സിനിമാ പ്രേമികൾ കാത്തിരുന്നത് മലയാള സിനിമയുടെ ഭാവി മാറ്റിമറിക്കാൻ പാകത്തിനുള്ള ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തിനായിരുന്നു. എന്നാൽ അതിന് പിന്നാലെ തന്നെ രണ്ടാമൂഴത്തിന്റെ പ്രശ്‌‌നങ്ങൾ വന്നിരുന്നു. പ്രഖ്യപനം നടന്നതല്ലാതെ പിന്നീട് ഒന്നും തന്നെ നടന്നില്ല. അതുകൊണ്ടുതന്നെ തന്റെ തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കുകയും ചെയ്‌തു.
 
കേസ് ഇപ്പോൾ കോടതിയിലാണ്. കേസും തർക്കവുമായി രണ്ടാമൂഴം മുടങ്ങുമ്പോൾ മലയാള സിനിമയ്‌ക്ക് നഷ്‌ടമാകുന്നത് മികച്ചൊരു ചിത്രം തന്നെയാണ്. ശ്രീകുമാർ മേനോന്റെ ഒടിയനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നടക്കുന്നതുകൊണ്ടുതന്നെ ഇനി ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ രണ്ടാമൂഴം നടക്കില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.
 
എന്നാൽ ചിത്രം ഹരിഹരന്റെ സംവിധാനത്തിൽ എത്തുമെന്ന വാർത്തകൾ സജീവമായിരുന്നു. അതിൽ മമ്മൂട്ടി ഭീമനായി എത്തുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മമ്മൂട്ടി - ഹരിഹരൻ - എംടി കൂട്ടുകെട്ടിൽ ചിത്രം ഇറങ്ങുന്നതും കാത്ത് ആരാധകർ കാത്തിരിപ്പുതന്നെയാണ്.
 
എന്നാൽ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോർജിന്റെ വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അന്നത്തെ പ്രഖ്യാപനം വെറും തട്ടിപ്പായിരുന്നെന്നും ആ ചിത്രം സംഭവിക്കാൻ പോകുന്നില്ല എന്നുമാണ് ഫേസ്‌ബുക്ക് വീഡിയോയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
 
മമ്മൂട്ടിയേയോ മോഹൻലാലിനേയോ ഭീമനായി കാണാൻ കാത്തിരിക്കുന്ന ആരാധകർ ചെറിയൊരു നിരാശയിലാണ്. ഇവർ രണ്ടുപേരുമല്ലാതെ ഭീമൻ ചെയ്യാൻ മറ്റൊരാളില്ല എന്നും സിനിമാപ്രേമികൾ അഭിപ്രായപ്പെടുന്നു. എന്നാൽ ചിത്രം നടക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ഇപ്പോൾ തീരുമാനം ആകേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകളെ തകര്‍ക്കാനുള്ള ശേഷി ദിലീപിനുണ്ടോ?