Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

റാനു മണ്ഡലിന്റെ പുതിയ മേക്ക്‌ഓവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്‍റെ മേക്കോവറിന് പിന്നിൽ.

Ranu Mondal

തുമ്പി ഏബ്രഹാം

, ഞായര്‍, 17 നവം‌ബര്‍ 2019 (13:21 IST)
പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാനു മണ്ഡലിന്‍റെ പുതിയ മേക്കോവറാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഹിമേശും റാനുവും ചേർന്ന് പാടിയ തേരി മേരി കഹാനി എന്ന ഗാനം ഇരുകൈയും നീട്ടി ആളുകൾ സ്വീകരിച്ചതോടെ ഒരു സെലിബ്രിറ്റി പദവിയിലേക്ക് ഉയരുകയായിരുന്നു റാനു.

സെലിബ്രിറ്റി ആയതോടെ തന്‍റെ പഴയ ലുക്കിലും റാനു മാറ്റം വരുത്തിയിരുന്നു. അൻപതുകാരിയായ റാണുവിന്‍റെ പുതിയ മേക്കോവറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
 
മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്‍റെ മേക്കോവറിന് പിന്നിൽ. കാൺപൂരിൽ തന്‍റെ പുതിയ മേക്കോവർ സലൂൺ ആരംഭിക്കുന്നതിന്‍റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും റാനു അണിഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ലോലിതനും മണ്ഡോദരിയും വിവാഹിതരാകുന്നു; മിന്നുകെട്ട് ഡിസംബർ 11ന്