Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്നെ അനുകരിച്ചാൽ അത് കൂടുതൽ കാലത്തേക്ക് നിൽക്കില്ല, നിങ്ങൾ നിങ്ങളാവുക’: ലതാ മങ്കേഷ്കർ

‘എന്നെ അനുകരിച്ചാൽ അത് കൂടുതൽ കാലത്തേക്ക് നിൽക്കില്ല, നിങ്ങൾ നിങ്ങളാവുക’: ലതാ മങ്കേഷ്കർ
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:01 IST)
താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ രാണുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലതാ മങ്കേഷ്‌ക്കര്‍. ‘എന്റെ പേരുകൊണ്ടോ എന്റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് എന്റെ അഭിപ്രായം.
 
‘എന്റെയോ കിഷോര്‍ കുമാറിന്റയോ മുഹമ്മദ് റാഫി സാഹിബിന്റെയോ മുകേഷിന്റെയോ ആഷയുടെയോ ഗാനം പാടിയെത്തുന്നവര്‍ക്ക് ചെറിയ സമയത്തേയ്ക്ക് മാത്രമേ കേള്‍വിക്കാരന്റെ ശ്രദ്ധ ലഭിക്കുകയുള്ളൂ. കൂടുതല്‍ കാലത്തേയ്ക്ക് അത് നിലനില്‍ക്കില്ല’. 
 
‘നിങ്ങള്‍ നിങ്ങളാകുക എന്റെയോ സഹപ്രവര്‍ത്തകരുടെയോ നിത്യഹരിത ഗാനങ്ങള്‍ ആലപിക്കുക. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക.‘- ലത മങ്കേഷ്കർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ പടയൊരുക്കുന്നു, ആകാശയുദ്ധത്തിലെ കേമൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമ സേനയിൽ